Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഫലസ്തീനിലെ സയണിസ്റ്റ് ക്രൂരത അവസാനിപ്പിക്കണം: വണ്ടൂര്‍ കെഎംസിസി

റിയാദ്: ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്രായേല്‍ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ വണ്ടൂര്‍ നിയോജകമണ്ഡലം ഗ്ലോബല്‍ കെഎംസിസി കമ്മിറ്റി പ്രതിഷേധിച്ചു. അധിനിവേഷത്തിനും വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധ സംഗമം നടന്നു. പിറന്ന നാടും സംസ്‌കാരവും ഫലസ്തീനികള്‍ക്ക് വിലക്കുന്നത് സയണിസ്റ്റ് ക്രൂരതയാണ്. അതിന് ഓശാന പാടുന്ന അന്താരാഷ്ട്ര കൂട്ടായ്മകളും മാധ്യമങ്ങളും ലോക മനസ്സാക്ഷിക്ക് കളങ്കമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

പിറന്ന നാട്ടില്‍ ജീവിക്കാനും ആ സംസ്‌കാരത്തിന്റെ പങ്ക് പറ്റാനുമുളള ഒരു ജനതയുടെ അവകാശത്തെയാണ് അധികാരത്തിന്റെ ഹുങ്കില്‍ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നത്. ഇത് ന്യായീകരിക്കാവുന്നതല്ല. മനുഷ്യാവകാശങ്ങളുടെ പച്ചയായ ലംഘനങ്ങള്‍ നടക്കുന്ന ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും പ്രയാസപ്പെടുന്ന കുട്ടികളും സ്ത്രീകളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഫലസ്തീന്‍ പൗരന്മാര്‍ക്ക് മരുന്നും മറ്റു ആവശ്യ സാധനങ്ങളും അടിയന്തിരമായി ലഭ്യമാക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗ്ലോബല്‍ കെഎംസിസി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി കെ മുസ്തഫ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജീബ് തുവ്വൂര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു കരുവാരകുണ്ട് സ്വാഗതവും ട്രഷറര്‍ സാബില്‍ മമ്പാട് നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിങ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ കെ പി ഹൈദരലി കാളികാവ്, ഹാരിസ് കല്ലായി, സിറാജ് മുസ്‌ലിയാരകത്ത്, സലാം മമ്പാട്ടുമൂല, സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍, ബേബി നീലാമ്പ്ര, ഇസ്മായില്‍, അഷ്‌റഫ് പോരൂര്‍, ഇല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top