റിയാദ്: കണ്ണുര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) വിപുലമായ പരിപാടികളോടെ ഓണവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. സംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. എഞ്ചി. ഹുസൈന്‍ അലി ഉത്ഘാടനം ചെയ്തു. ശാക്കിര്‍ കൂടാളി, സാബിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്മായില്‍ കണ്ണൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അന്‍വര്‍ വാരം സ്വാഗതവും വരുണ്‍ കണ്ണുര്‍ നന്ദിയും പറഞ്ഞു.
ഷിനു നവീന്റെനേതൃത്വത്തില്‍ തയ്യാറാക്കിയ പൂക്കളം, വിഭവ സമൃദ്ധമായ സദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നു. മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ചാക്കില്‍ ചാട്ടം, ലെമണ്‍ സ്പൂണ്‍, ബലൂണ്‍ പൊട്ടിക്കല്‍, ഉറി അടി, വടം വലി തുടങ്ങിയ വിനോദ മത്സരങ്ങളും അരങ്ങേറി, പവിത്രന്‍ കണ്ണൂര്‍, മുഹമ്മദ് നിസാര്‍, ഹിദ, കാജള്‍ ജിതിന്‍, മുജീബ്, ദേവിക ബാബുരാജ്, ടോണി എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സന്‍ഹ ഫസിര്‍ അവതരിപ്പിച്ച നൃത്തച്ചുവടുകള്‍ക്കൊപ്പം സദസ്സും ആഘോഷങ്ങളില്‍ നിറഞ്ഞാടി.
നിസാര്‍, ഉമ്മര്‍ അലി എന്നിവര്‍ അവതാരകരായിരുന്നു. മികച്ച വിജയം നേടിയ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ഷൈജു പച്ച, അനില്‍ ചിറക്കല്‍, റസാഖ് മണക്കായി, രാഹുല്‍ പൂക്കോടന്‍, ജോയ് കളത്തില്‍, പ്രഭാകരന്‍, പുഷ്പദാസ്, വിപിന്‍, ഹാഷിം പാപ്പിനിശ്ശേരി, ബാബു കണ്ണോത്ത്, ലിയഖത്ത്, രതീഷ് നാരായണ്‍, മനു മൂപ്പന്‍, ഷഫീക് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
