റിയാദ്: സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിക്കൊപ്പം പ്രവാസികള്‍ സ്വാശ്രയരാകണമെന്ന് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ചാപ്റ്റര്‍ കുടുംബസംഗമം ആഹ്വാനം ചെയ്തു. റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ ജോസഫ് അതിരിങ്കല്‍ ഉദ്ഘാടനം ചെയ്തു. സൗദി രക്ഷാധികാരി സലിം കളക്കര അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സംരംഭമായ ‘സ്വാശ്രയ മാള്‍ ആന്റ് പൊന്മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ്’ സംബന്ധിച്ച് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് കളക്കര വിശദീകരിച്ചു. ഫൗണ്ടേഷന്‍ സൗദി പ്രസിഡന്റ് വിജു ദേവസ്യ അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
‘സ്വാശ്രയ’ കമ്പനി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം സി എസ് പൊന്നാനി സമീര്‍ മേഘക്ക് നല്‍കി നിര്‍വഹിച്ചു. റിയാദില്‍ ഷെയറിന്റെ വിതരണോദ്ഘാടനം ലത്തീഫ് കളക്കര അസ്‌ലം കളക്കരക്ക് നല്‍കി നിര്‍വഹിച്ചു. അംഗങ്ങള്‍ക്കുളള ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് ഉദ്ഘാടനം ഫഹദ് ബിന്‍ ഖാലിദ് നിര്‍വഹിച്ചു. എംഎ ഖാദര്‍ ഏറ്റുവാങ്ങി.
നാസറുദ്ദീന്‍ വിജെ, അബു കെടി, ഫൗണ്ടേഷന്‍ ദമ്മാം പ്രസിഡന്റ് ഷമീര്‍ എന്‍പി, ആദില്‍ റഹ്മാന്‍, ഡോ. മുഹ്‌സിന, ഹൈദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദി ട്രഷറര്‍ അന്‍സാര്‍ നെയ്തല്ലൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കബീര്‍ കാടന്‍സ് സ്വാഗതവും ഇവന്റ് കണ്‍വീനര്‍ ഷംസു കളക്കര നന്ദിയും പറഞ്ഞു. വിവിധ കലാ കായിക മത്സരങ്ങള്‍, ഹസീന കൊടുവള്ളി, സത്താര്‍ മാവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. ഫാജിസ് പിവി, സുഹൈല്‍ മഖ്ദൂം, ഫസല്‍ മുഹമ്മദ്, അസ്‌ലം കെ, സാംറൂദ്, ഹബീബ്, രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
