റിയാദ്: അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ സ്വദേശി യുവാവിന് 8 യൂണിറ്റ് രക്തം നല്‍കി പിഎംഎഫ് പ്രവര്‍ത്തകര്‍. ശസ്ത്രക്രിയക്കിടെ അപ്രതീക്ഷിതമായാണ് രക്തം ആവശ്യമായി വന്നത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി രക്ത ദാനം നിര്‍വഹിക്കാനെത്തിയ പിഎംഎഫ് പ്രവര്‍ത്തകര്‍ അവസരോചിതമായി ഇടപെട്ട് രക്തം നല്‍കുകയായിരുന്നു. രക്തം സ്വീകരിച്ച സൗദി യുവാവിന്റെ കുടുംബം പിഎംഎഫ് പ്രവര്‍ത്തകരെ നേരില്‍ കണ്ട് നന്ദിയും അഭിനന്ദനവും അറിയിച്ചു.
ശുമേസി കിംഗ് സൗദ് ആശുപത്രിയുമായി സഹകരിച്ചു രക്തദതാന ക്യാമ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ക്യാമ്പിനിടെയാണ് യുവാവിന് രക്തം ദാനം ചെയ്തത്. ‘മറ്റൊരാളുടെ ഹൃദയത്തുടിപ്പിന്ന് കാരണക്കാരനാവാം’ എന്ന പ്രമേയത്തിലായിരുന്നു ക്യാമ്പ്. റിയാദിലെ പാകിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. അറുപത് യൂനിറ്റ് രക്തം ദാനം ചെയ്തു. രാവിലെ 9.00ന് ആരംഭിച്ച ക്യാമ്പിന് പിഎംഎഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം വാലില്ലാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ഘടകം പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടൂക്കാട്, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, പി.എം.എഫ് അംഗങ്ങളായ ബിനു കെ. തോമസ്, പ്രഡില്‍ അലക്‌സ്, ബഷീര്‍ സാപ്റ്റ്‌കൊ, സുരേഷ് ശങ്കര്‍, മുജീബ് കായംകുളം, ജലീല്‍ ആലപ്പുഴ, ശ്യാം വിളക്കുപാറ, സഫീര്‍ അലി, നാസര്‍ പൂവാര്‍, അസ്‌ലംപാലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി. എം.എഫ് ജനറല്‍ സെക്രട്ടറി റസല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും നാഷണല്‍ കമ്മറ്റി ട്രഷറര്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.
ക്യാമ്പിന്ന് പി.എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജീവകാരുണ്യ കണ്‍വീനര്‍ ശരീഖ് തൈക്കണ്ടി, വൈസ് പ്രസിഡന്റ് യാസിര്‍ അലി, നിര്‍വ്വാഹക സമിതി അംഗങ്ങളായ സുരേന്ദ്രബാബു, റിയാസ് വണ്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.എം.എഫ് ദേശീയ കമ്മറ്റി സെക്രട്ടറി ഷിബു ഉസ്മാന്‍, ഷാജഹാന്‍ ചാവക്കാട്, ദമ്മാം കമ്മറ്റി കോര്‍ഡിനേറ്റര്‍ ബിജു ദേവസ്യ, ജിദ്ദ കമ്മറ്റി കോര്‍ഡിനേറ്റര്‍ ജിബിന്‍ സമദ് കൊച്ചിന്‍, സിയാദ് വര്‍ക്കല, കെ.ബി.ഷാജി കൊച്ചിന്‍, ബിനോയ്, ധനഞ്ജയകുമാര്‍ തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.