Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

വോട്ടെടുപ്പില്‍ കരുത്ത് തെളിയിച്ചു; കൊല്ലം ഒഐസിസിയെ ഷെഫീക്ക് പുരക്കുന്നില്‍ നയിക്കും

റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഷെഫീഖ് പുരക്കുന്നിലിനു ഉജ്വല ജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായിരുന്നു തെരെഞ്ഞെടുപ്പ്. മറ്റുഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുത്തു. പ്രഡിന്‍ അലക്‌സ് കൊട്ടാരക്കര (ജന. സെക്രട്ടറി-സംഘടനാ ചുമതല), സത്താര്‍ ഓച്ചിറ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സെന്‍ഡ്രല്‍ പ്രസിഡിയം കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ മുഹമ്മദലി മണ്ണാറക്കാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേത്യര്‍ത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

യോഹന്നാന്‍ കുണ്ടറ, നസീര്‍ ഹനീഫാ, ശാലു ദിനേശന്‍ (വൈസ് പ്രസിഡന്റ്), നിസാര്‍ പള്ളിക്കാശേരില്‍, ഷാജി റാവുത്തര്‍ (ജനറല്‍ സെക്രട്ടറി), നിസാം കുന്നിക്കോട്, ബിനോയ് മത്തായി, ഷൈന്‍ കരുനാഗപ്പള്ളി, സാബു കല്ലേലിഭാഗം, ബിജിലാല്‍ തോമസ്, റിയാദ് ഫസലുദ്ധീന്‍ (സെക്രട്ടറിമാര്‍), റ്റി. എസ്. അലക്‌സാണ്ടര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ശിഹാബ് കൊട്ടുകാട്, ഷാജി കുന്നിക്കോട്, ഷംനാദ് കരുനാഗപ്പള്ളി, ബാലു കുട്ടന്‍, ഷാനവാസ് മുനമ്പത്ത്, റഹ്മാന്‍ മുനമ്പത്ത്, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലൈസ് എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു. മജീദ് മൈത്രി, ഫൈസല്‍, ഷഫീക്ക് ഖരീം, അന്‍ഷാദ് ശുരനാട്, കബീര്‍ മലാസ്, സിയാദ്. പി. കെ, സന്തോഷ് കുമാര്‍, സോണി എബ്രഹാം, അസ്ഹര്‍, അബിന്‍ മുഹമ്മദ് സലിം, ഹരി. ആര്‍, മുഹമ്മദ് ഷെഫീക്ക് എന്നിവരാണ് ജില്ലാ നിര്‍വാഹക സമിതി അംഗങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top