റിയാദ്: ഡിജിറ്റല്‍ ലോകത്തെ മുഴുവന്‍ ഉത്പ്പന്നങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി റീറ്റെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ അവതരിപ്പിക്കുന്ന ടെക് അപ്‌ഗ്രേഡിന് സൗദിയില്‍ തുടക്കം. ലോകോത്തര ബ്രാന്റുകളിലുളള പതിനായിരത്തിലധികം ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ടെക് അപ്‌ഗ്രേഡിന്റെ പ്രത്യേകത. നെസ്‌റ്റോ സ്‌റ്റോറുകളില്‍ ടെക് അപ്‌ഗ്രേഡ് വിഭാഗത്തില്‍ ഏറ്റവും പുതിയ ഡിജിറ്റല്‍, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ അടുത്തറിയാനും ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പങ്ങളുടെ പ്രത്യേകതയും ടെക് അപ്‌ഗ്രേഡ് ടീമിലെ വിദഗ്ദരില്‍ നിന്ന് അറിയാന്‍ സൗകര്യം ഉണ്ട്. ആധുനിക കാലത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളില്‍ സാധാരണക്കാര്‍ക്കിടയില്‍ കൂടുതല്‍ ബോധവത്ക്കരണം നടത്തുന്നതിനാണ് ഇത്തരം സൗകര്യം നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഒരുക്കിയിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
അന്താരാഷ്ട്ര ബ്രാന്റുകളിലുളള ഉത്പ്പന്നങ്ങള്‍, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പ്രചാരത്തലുളള ബ്രാന്റുകള്‍ എന്നിവക്ക് പുറമെ യൂറോപ്യന്‍ യൂനിയനും സൗദി അറേബ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും അംഗീകരിച്ച മികച്ച ഗുണനിലവാരമുളള ബഡ്ജറ്റ് പ്രൊഡക്ടുകളും ടെക് അപ്‌ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് പ്രോഡക്ട്ുകളില്‍ ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വീസ് നല്‍കാനും ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വളരെ വേഗം ഉപഭോക്താക്കളിലെത്തിക്കാനും ടെക് അപ്‌ഗ്രേഡ് ഊന്നല്‍ നല്‍കുന്നു. സ്മാര്‍ട്‌ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്‌സ് മുതല്‍ ടി വി, വാഷിംഗ് മെഷീന്‍ വരെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാന്‍ ടെക് അപ്‌ഗ്രേിന് കഴിമെയന്ന് നെസ്‌റ്റോ മാനേജ്മന്റ് അറിയിച്ചു.
പരിപാടിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ ജുമാന മുഖ്യാതിഥിയായിരുന്നു. ടെക് അപ്‌ഗ്രേഡ് പരിചയപ്പെടുത്തുന്ന പരസ്യ വീഡിയോ പ്രകാശനവും നടന്നു. സ്‌പോണ്‍സര്‍മാരായ ടെക്‌നോ, ഓപ്പോ, ഷവോമി, ആങ്കര്‍ ബ്രാന്റുകളുടെ പ്രതിനിധികളും പങ്കെടുത്തു. നെസ്‌റ്റോ ഓപ്പറേഷന്‍ മാനേജര്‍ ഫഹദ് അബ്ദുല്‍ ഖാദര്‍, ബയിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ഡയറക്ടര്‍ മാജിദ്, ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ സത്താര്‍, പ്രൊജക്റ്റ് ഹെഡ് മുഹ്‌സിന്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മെയോണ്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.