Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

‘ഡ്രീം ജോബ്’ ശില്പശാല ഒരുക്കി ‘സിജി’

റിയാദ്: തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ അഭിവൃദ്ധി നേടുന്നതിനും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഒരുക്കിയ ശില്പശാല വേറിട്ട അനുഭവമായി. ‘ഡ്രീം ജോബ്’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി.

സിജി കുവൈത് ചാപ്റ്റര്‍ ചെയര്‍മാനും ഡെല്‍റ്റ ഫോര്‍ ജിറ്റിസിസി കുവൈത് സിഇഒയുമായ അഫ്‌സല്‍ അലി കെ വിഷയം അവതരിപ്പിച്ചു. കരിയര്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഏത് ജോലിയാണ് യോജിച്ചതെന്നു സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് കോര്‍പ്പറേറ്റ് പരിശീലകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. അപേക്ഷകനെ തൊഴിലുടമ വിലയിരുത്തന്നും തെരഞ്ഞെടുക്കുന്നതും സിവി, അഭിമുഖം എന്നിവയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മികച്ച സിവി തയ്യാറാക്കണം. അഭിമുഖത്തിന് എങ്ങനെ തയ്യാറെടുക്കണമെന്നും വിശദീകരിച്ചു. മോക്ക് ഇന്റര്‍വ്യൂവും നടന്നു.

വിഷന്‍ 2030ന്റെ ഭാഗമായി സൗദി അറേബ്യയിലെ പുതിയ പദ്ധതികളും അനുബന്ധ തൊഴിലവസരങ്ങളും സിജി റിയാദ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ നിസാര്‍ അവതരിപ്പിച്ചു. പുതിയതും നടപ്പു പദ്ധതികളും ഉള്‍പ്പെടുത്തിയ സെഷന്‍ പുതയ അറിവുകള്‍ പകരുന്നതായിരുന്നു.

വിവിധ മേഖലകളിലെ വിദഗ്ധര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു. പാനല്‍ ചര്‍ച്ച അബ്ദുള്‍ നിസാര്‍ നിയന്ത്രിച്ചു. മുഹമ്മദ് അഹമ്മദ് (ഒറാക്കിള്‍ ആന്‍ഡ് ബിസിനസ്സ്), ഡോ. സൈനുല്‍ ആബ്ദിന്‍ (മെഡിക്കല്‍ ഫീല്‍ഡ്), അബ്ദുല്‍ അസീസ് തങ്കയത്തില്‍ (ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്), കരീം കണ്ണപുരം (കണ്‍സ്ട്രക്ഷന്‍ ), അലി സൈനുദ്ധീന്‍ (ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്), റഷീദ് അലി (ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍) എന്നിവര്‍ പങ്കെടുത്തു. കരിയര്‍ കോര്‍ഡിനേറ്റര്‍ മുനീബ് ബിഎച് നന്ദി പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top