Sauditimesonline

SaudiTimes

‘കുദു കേളി’ ഫുട്‌ബോള്‍: രണ്ടാം വാരം റെയിന്‍ബോ എഫ്‌സിക്ക് ജയം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പത്താമത് ‘കുദു കേളി’ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാംവാര മത്സരങ്ങളില്‍ റെയിന്‍ബോ എഫ്‌സിക്ക് വിജയ. അസ്സീസിയ സോക്കര്‍ റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു.

ആദ്യ മത്സരത്തില്‍ സുലൈ എഫ്‌സി, റെയിന്‍ബോ എഫ്‌സിയുമായി ഏറ്റുമുട്ടി. മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റെയിന്‍ബോ എഫ്‌സി വിജയികളായി. സൗദി റഫറി പാനലിലെ അലി അല്‍ ഖഹത്താനി, മുഹമ്മദ് ദോങ്കല്‍, അഹമ്മദ് ദോങ്കല്‍, അബ്ദുള്ള തഹാമി, എന്നിവര്‍ കളി നിയന്ത്രിച്ചു.

രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടില്‍ ഒന്‍പതാം നമ്പര്‍ താരം ഷിബിലും പതിമൂന്നാം മിനുട്ടില്‍ പതിനൊന്നാം നമ്പര്‍ താരം ഇന്‍ഷാദും അധിക സമയത്തിലെ രണ്ടാം മിനുട്ടില്‍ പത്തൊന്‍പതാം നമ്പര്‍ താരം സലീല്‍ റഹീമും റെയിന്‍ബോ എഫ്‌സിക്ക് ഗോളുകള്‍ നേടി. രണ്ടാം പകുതിയുടെ പത്താം മിനുട്ടില്‍ സുലൈ എഫ്‌സിയുടെ രണ്ടാം നമ്പര്‍ താരം ഷാഫി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കളിയില്‍ ഉടനീളം റെയിന്‍ബോയുടെ ആധിപത്യമാണ് കാണാന്‍ സാധിച്ചത്. സുലൈ എഫ്‌സിയുടെ ശക്തമായ രണ്ട് ആക്രമണങ്ങളെ റെയിന്‍ബോ ഗോള്‍കീപ്പര്‍ മുഹമ്മദ് റാഷിദ് കൈപിടിയിലൊതുക്കി. ഇരുപത്തിഏഴാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് അനുവദിച്ച പെനാള്‍ട്ടിയിലൂടെ ഇരുപത്തിഒന്നാം നമ്പര്‍ താരം ജോബി സുലൈ എഫ്‌സിക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. റെയിന്‍ബോയുടെ ഒന്‍പതാം നമ്പര്‍ താരം ഷിബില്‍ ചെറുകാടിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ആദ്യ മത്സരത്തില്‍ കുദു റിയാദ് ഏരിയ മാനേജര്‍ പവിത്രന്‍, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ടിആര്‍ സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു.

രണ്ടാം മത്സരത്തില്‍ ഇസ്സ ഗ്രൂപ്പ് അസ്സീസിയ സോക്കര്‍, ബഞ്ച് മാര്‍ക്ക് ടെക്‌നോളജി റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സിയുമായി ഏറ്റുമുട്ടി. ശക്തരായ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. അസീസിയ സോക്കറിന് വേണ്ടി നാലു കളിക്കാരാണ് നാട്ടില്‍നിന്നും എത്തിയത്. കളിയുടെ അവസാന ഒരുമിനുട്ടില്‍ റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സിയുടെ നാലാം നമ്പര്‍ താരം സജീഷ് ചൂരപ്പാറ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. അസീസിയ സോക്കറിന്റെ നാലാം നമ്പര്‍താരം സാലി സുബൈറിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

വെസ്‌റ്റേണ്‍ യൂണിയന്‍ ഇവന്റ് ഓര്‍ഗനൈസര്‍ ലിയാഖത്ത്, കേളി രക്ഷാധികാരി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, റിഫാ സെക്രട്ടറി സൈഫുദ്ധീന്‍ കരുളായി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. സഹാദ് ഷെഹിരി, യാസര്‍ ഔസാവി, അബ്ദുല്‍ അസീസ് മത്ഹലി, അബ്ദുള്ള തഹാമി എന്നവര്‍ രണ്ടാം മത്സരം നിയന്ത്രിച്ചു. സഫമക്ക മെഡിക്കല്‍ ടീം ആവശ്യമായ വൈദ്യസഹായം ഒരുക്കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top