Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍: ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

കോഴിക്കോട് ഒ.ഐ.സി.സിയെ എംടി ഹര്‍ഷാദ് നയിക്കും

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സെന്‍ട്രല്‍ കമ്മിറ്റി വരണാധികാരി അബ്ദുള്ള വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന്, ഗ്ലോബല്‍ കമ്മിറ്റി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ റഷീദ് കൊളത്തറ എന്നിവരുടെ നിരീക്ഷണത്തില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുത്തു. മോഹന്‍ദാസ് വടകര, അബ്ദുല്‍ കരീം കൊടുവള്ളി, അശ്‌റഫ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി ഹര്‍ഷാദ് എംടി (പ്രസിഡന്റ്), ഉമര്‍ ഷരീഫ് (ജന. സെക്രട്ടറി, സംഘടനാ ചുമതല), അനീഷ് അബ്ദുളള, ജബ്ബാര്‍ കക്കാട് (ജന. സെക്രട്ടറിമാര്‍), റഫീഖ് എരഞ്ഞിമാവ് (ട്രഷറര്‍), സന്‍ജ്ജീര്‍ കോളിയോട്ട്, ഷമീം എന്‍.കെ, മജു സിവില്‍ സ്‌റ്റേഷന്‍, നയിം കുറ്റിയാടി. (വൈ. പ്രസിഡന്റുമാര്‍) ശിഹാബ് കൈതപ്പൊയില്‍, ജോണ്‍ കക്കയം, സവാദ്, റിഫായി, ജംഷാദ് സി.വി ആര്‍. (സെക്രട്ടറിമാര്‍), യൂസഫ് പി.പി. (ജോ. ട്രഷറര്‍), സഫാദ് അത്തോളി (ജീവകാരുണ്യം), ഹാറൂണ്‍ (വെല്‍ഫയര്‍), നാസര്‍ മാവൂര്‍ (സ്‌പോര്‍ട്ട്‌സ്), അല്‍ത്താഫ് കാലിക്കറ്റ് (സാംസ്‌ക്കാരികം) സാദിഖ് സി.കെ (മീഡിയ), മാസിന്‍ ചെറുവാടി (ഐ.ടി) എന്നിവരെ തെരഞ്ഞെടുത്തു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, ഷഫീഖ് കിനാലൂര്‍, അബ്ദുല്‍ കരീം കൊടുവള്ളി, മോഹന്‍ദാസ് വടകര, അശ്‌റഫ് മേച്ചേരി, സഫാദ് അത്തോളി, റഫീഖ് എരഞ്ഞിമാവ്, നാസര്‍ മാവൂര്‍, ഷമീം എന്‍.കെ, ശിഹാബ് കൈതപ്പൊയില്‍, റിഫായി എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദ് ഇഖ്ബാല്‍,അജ്മല്‍ പുതിയങ്ങാടി, അബ്ദുല്‍ ഗഫൂര്‍ മാവൂര്‍, അബ്ദുല്‍ അസീസ് ടി.പി, എം.പി അബൂബക്കര്‍ കോയ,സിദ്ധീഖ് പന്നിയങ്കര, ജിഫിര്‍ എം.പി, അബൂബക്കര്‍ കെ.എം,നിഷാദ് ഗോതമ്പറോഡ്, മുജീബ് റഹിമാന്‍ തിരുവമ്പാടി, അസ്‌ക്കര്‍ മുല്ലവീട്ടില്‍,ജോതിഷ് വി.പി,ഫൈസല്‍ കക്കാട്, അബ്ദുല്‍ സത്താര്‍ കാവില്‍, അബ്ദുല്‍ കരീം വി .കെ, മുഹമ്മദ് ജംഷീര്‍,ഇസ്മായില്‍ കുന്ദമംഗലം, മുഹമ്മദ് അനഫ് ബേപ്പൂര്‍, അനീസ് കൊടുവള്ളി, ഷിബി ചാക്കോ, അസ്ലം ടി.പി,അബ്ദുല്‍ നാസര്‍ വി.പി, ഹാരിസ് ഒ.പി, മുസ്തഫ, ഹരീഫ്, അബ്ദുറഹിമാന്‍ എന്നിവരാണ് ജില്ലാ നിര്‍വ്വാഹക സമിതി അംഗങ്ങള്‍.

നിയുക്ത പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ ഭാരവാഹി യോഗത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന ‘ഇന്ദിരാജി സ്‌നേഹഭവന’ പദ്ധതിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന കളര്‍ ഫെസ്റ്റ് മത്സരം 2024 ജനുവരി അവസാന വാരം നടത്താന്‍ തീരുമാനിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top