Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

കഥകളി ആചാര്യന്‍മാര്‍ക്ക് റിയാദില്‍ ആദരം

റിയാദ്: ആറു പതിറ്റാണ്ടായി കഥകളി അവതരിപ്പിക്കുന്ന ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളള, ശിക്ഷ്യന്‍ സുബിന്‍ ആറ്റിങ്ങല്‍ എന്നിവരെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി ആണ് ആദരിച്ചു.

ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളളക്ക് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് നൗഷീന്‍ അഹമദ് ഉപഹാരം സമ്മാനിച്ചു. ഷൈജു പച്ച പൊന്നാട അണിയിച്ചു. സുബിന്‍ ആറ്റിങ്ങലിന് പ്രൊജക്ട് മാനേജര്‍ (കണ്ടന്റ്) ഫര്‍ഹാ നാസ് ഉപഹാരം കൈമാറി. അക്കാദമി ഡയറക്ടറും കോറിയോഗ്രാഫറുമായ വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു.

അറബ് ആതിഥ്യം മറക്കാനാവില്ലെന്നും മലയാളികളുടെ സ്‌നേഹം തിരിച്ചറിഞ്ഞത് സൗദി പ്രവാസികളില്‍ നിന്നാണെന്നും ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പറഞ്ഞു. സൗദി സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയത് പോള്‍ സ്റ്റാള്‍ ഡാന്‍സ് അക്കാദമിയാണ്. അതിന് നേതൃത്വം നല്‍കുന്ന വിഷ്ണു വിജയനോട് കടപ്പാടും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ക്ഷണ പ്രകാരം സര്‍ക്കാര്‍ അതിഥികളായി എത്തിയ ഇവരെ അല്‍ സുവൈദി പാര്‍ക്കിലാണ് ആദരിച്ചത്. ഏഴ് ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ആസ്വാദകര്‍ക്കു മുമ്പില്‍ ഇവര്‍ കഥകളി അവതരിപ്പിച്ചു.പരിപാടിയില്‍ മോന, അജ്ഞു സജിന്‍ തുടങ്ങി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയിലെയും റിയാദ് ടാകീസിലെയും പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top