റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളി 18-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എഎം ആരിഫ് എംപിയെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈത്രി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ‘മൈത്രി കേരളീയം-2023’ എന്ന പേരില്‍ നവംബര്‍ 10ന് വൈകീട്ട് 7.00ന് അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി എഎം ആരിഫ് പങ്കെടുക്കും.
പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജന. സെക്രട്ടറി നിസാര്‍ പളളികശേരില്‍, പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പളളി, മജീദ് മൈത്രി, കബീര്‍ പാവുമ്പ, നാസര്‍ ലൈസ്, ഹുസൈന്‍, ഷഫീഖ് മുഹമ്മദ്, സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ എംപിയെ സ്വീകരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.