Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പ്രവാസി സുരക്ഷാ പദ്ധതി; നാലാം ഘട്ട പ്രചാരണം ആരംഭിച്ചു

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിിധടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി നാലാം ഘട്ട പ്രചാരണം ആരംഭിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ ഹംസ പെരിന്തല്‍മണ്ണക്ക് അപേക്ഷാ ഫോറം നല്‍കി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.

മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ രമിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വിതരണം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ചെയര്‍മാനായ സമിതിയാണ് സുരക്ഷാ പദ്ധതിയുടെ ചുമതല. കോഴിക്കോട് ഇതിനായി പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മാസം നീളുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഇത്തവണ കൂടുതല്‍ പ്രവാസികളെ പദ്ധതിയില്‍ അംഗങ്ങളാക്കും. ഇത്രയും വലിയ തുക സഹായമായി നല്‍കുന്ന ആദ്യത്തെ സുരക്ഷാ പദ്ധതിയാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടേത്. കേരളത്തിലേക്ക് മടങ്ങിയ പ്രവാസികളെ സഹായിക്കുന്നതിന് പെന്‍ഷന്‍ പദ്ധതി പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് സി പി മുസ്തഫ വ്യക്തമാക്കി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ് എഫ് ഐ ഗുണ്ടകളുടെ പ്രവര്‍ത്തനത്തെ യോഗം അപലപിച്ചു. രാജ്യത്തിന്റെ മതേതര, ജനാതിപത്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന് കുടപിടിക്കുകയാണ് സിപിഎം. കേരളത്തില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാന്‍ കാത്തിരിക്കുന്ന ഇരുകൂട്ടരെയും കേരള ജനത തിരിച്ചറിയുമെന്നും
യോഗം അഭിപ്രായപ്പെട്ടു.

ജലീല്‍ തിരൂര്‍, ഉസ്മാന്‍ പരീത്, സിദ്ധീഖ് തുവ്വൂര്‍, ഷൗക്കത്ത് പാലപ്പിള്ളി, മുഹമ്മദ് വേങ്ങര, മുഹമ്മദ് മുസ്തഫ വെളൂരാന്‍, നജീബ് നെല്ലാങ്കണ്ടി, നജീം അഞ്ചല്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സുഹൈല്‍ കൊടുവള്ളി, അലി വയനാട്, നൗഫല്‍ താനൂര്‍, ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബര്‍ വേങ്ങാട്ട്, ജസീല മൂസ, ഷഫീഖ് കൂടാളി, ഷറഫു വയനാട്, അന്‍വര്‍ വാരം, കെ.എച്ച് മുഹമ്മദ് കുഞ്ഞി, എന്നിവര്‍ സംസാരിച്ചു. ബാവ താനൂര്‍ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫസലുറഹ്മാന്‍ പുറങ്ങ് ഖിറാഅത്ത് നടത്തി. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും നൗഷാദ് ചാക്കീരി നന്ദിയും പറഞ്ഞു. വിവിധ ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികള്‍ക്ക് സുരക്ഷാ ഫോമുകള്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ കൈമാറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top