Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് കേളി ജ്വാല അവാര്‍ഡ്

നിസ്സാര്‍ നമ്പലശേരിക്ക് കൃപ യാത്രയയപ്പ്

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ കൃപയുടെ ഉപദേശക സമിതി അംഗം നിസ്സാര്‍ നമ്പലശേരിക്ക് യാത്രയയപ്പ് നല്‍കി. മാലാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഷാജി പി. കെ ആദ്യക്ഷത വഹിച്ചു. കൃപയുടെ ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു.

സത്താര്‍ കായംകുളം, മുജിബ് കായംകുളം, ഇസ്ഹാഖ് ലവ്‌ഷോര്‍, ഷബീര്‍ വരിക്കപ്പള്ളി, കബീര്‍ മജീദ്, അഷറഫ് തകഴി, വര്‍ഗീസ് ജോയ്, അമീന്‍, ഇരിക്കല്‍ കുഞ്ഞ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിസാര്‍ നമ്പലശേരി മറുപടി പ്രസംഗം നടത്തി. സജി കായംകുളം സ്വാഗതവും സലിം തുണ്ടത്തില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top