
റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖലയായ നെസ്‌റ്റോ ഹൈപ്പര്‍ റമദാന്‍ പ്രൊമോഷന്‍ ആരംഭിച്ചു. അഹ്‌ലന്‍ റമദാന്‍ കാമ്പയിന്റെ ഭാഗമായി ഉത്പ്പന്നങ്ങള്‍ വിപണിയിലെ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെയാണ് പ്രമോഷന്‍.
റമദാനിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവാണ് അഹ്‌ലന്‍ റമദാന്‍ പ്രൊമോഷന്റെ പ്രത്യേകത. ഫ്രുട്‌സ്, വെജിറ്റബിള്‍ എന്നിവക്ക് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. പലചരക്ക്, മാംസം, മത്സ്യം, ഡ്രൈ ഫ്രൂട്, റമദാന്‍ സ്‌പെഷ്യല്‍ ഉത്പ്പന്നങ്ങള്‍ എന്നിവക്കെല്ലാം പ്രൊമോഷന്റെ ഭാഗമായി വിലക്കിഴിവ് ബാധകമാണ്. റമദാന്‍ പ്രമാണിച്ച് അവശ്യ സാധനങ്ങളുടെ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് ഒരുക്കിയിട്ടുളളത്.
റിയാദ്, ബുറൈദ, ഖസിം, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏപ്രില്‍ 3 വരെ ഫ്രഷ് ഡീല്‍സ് പ്രൊമോഷനും നടക്കും. ഇന്ത്യയില്‍ നിന്നുളള ഏത്തപ്പഴം, ഉളളി, മുരിങ്ങ എന്നിവ 9.95 റിയാലിനും നാളികേരം 1.95 റിയാലിനും ലഭ്യമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
