
അറേബ്യന്‍ ഉപദ്വീപിലെ സാമൂഹിക വളര്‍ച്ചക്ക് ബൃഹത്തായ സ്ഥാനമാണുളളത്. അതിപുരാതന വാണിജ്യ കേന്ദ്രങ്ങള്‍ അഥവാ സൂഖുകള്‍ കേന്ദ്രീകരിച്ചാണ് സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകള്‍ കരുത്താര്‍ജ്ജിച്ചത്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അറേബ്യയിലെ സൂഖുകള്‍ ചരിത്രത്തില്‍ ഇടം നേടി. മെസപൊട്ടാമിയ, നൈല്‍ നദീതടം എന്നീ രണ്ട് സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടത്തിനിടയില്‍ അറേബ്യന്‍ ഉപദ്വീപ് പുരാതന ലോകത്തെ പ്രധാന സൂഖ് ആയി മാറി. വളര്‍ന്നു വന്ന വാണിജ്യം കൂടുതല്‍ വികസനത്തിന് കാരണമായപ്പോള്‍ കച്ചവട സംഘങ്ങളുടെ കൂട്ടം കൂടുതലായി വന്നുതുടങ്ങി. കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് ഉപദ്വീപിലെ വ്യാപാരികള്‍ വിപുലമായ വ്യാപര ശ്യംഘലകളും സൂഖുകളും കെട്ടിപ്പടുത്തു.
അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും സൂഖുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. ആഘോഷ വേളയില്‍ ആദ്യം സജീവമാകുന്നതും ഇവിടങ്ങളിലാണ്. അവശ്യ വസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതു മുതല്‍ സൗഹൃദവും കുടുംബങ്ങള്‍ ഒത്തുചേരുന്നതും ഇവിടെയാണ്. വിനോദ പരിപാടികളും സമൃദ്ധമായ ഭക്ഷണവും സൂഖുകള്‍ക്ക് കൂടുതല്‍ മനോഹാരിത പകരും

പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ സൂഖ് പുനരാവിഷ്‌കരിക്കുകയാണ്. സൂഖ്-21 എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടുളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്‍, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്‌ളവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം. വ്യത്യസ്ഥ പ്രമോഷനുകള്‍, പെരുന്നാള്‍ സ്‌പെഷല്‍ ഗിഫ്റ്റ് വൗച്ചറുകള്‍, ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മത്സര വിജയികള്‍ക്കു ഐ ഫോണ്‍ ഉള്‍പ്പെടെ വിലയേറിയ സമ്മാനങ്ങള്‍… ഇതെല്ലാം സൂഖ്-21ന്റെ പ്രത്യേകതകളാണ്. റമദാനിലെ മനോഹര ദൃശ്യങ്ങളുടെ സെല്‍ഫി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ക്ക് ഏറ്റവും മികച്ച അടിക്കുറിപ്പ് രചിക്കുന്നവര്‍ക്കു ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. രാജ്യത്തെ മൂന്ന് റീജിയനുകളിലും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേകം ഗിഫ്റ്റ് വൗചര്‍ ലഭിക്കും. സൂഖില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് ഒരുക്കിയിട്ടുളളത്. പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ് ബത്ഹ, സകാക്ക, ഹായില്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റമദാന്‍ തമ്പുകള്‍ സജ്ജീകരിക്കും. ജുബൈല്‍, സകാക്ക ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ തമ്പുകളിള്‍ വിഭവ സമൃദ്ധമായ ഇഫ്താര്‍ കിറ്റുകളും ലഭ്യമാക്കും.

റമദാന്‍, പെരുന്നാള്‍ ഉല്‍പന്നങ്ങളുടെ വിപുല ശ്രേണി ഉപഭോക്താക്കള്‍ക്കായി സിറ്റി ഫ്‌ളവര്‍ ഹൈപര്‍മാര്‍ക്കറ്റുകള്‍ സജ്ജമായികഴിഞ്ഞു. ഗ്രോസറി, ഭക്ഷണം, ബേക്കറി, പാലുല്‍പന്നങ്ങള്‍, മധുര പലഹാരങ്ങള്‍, പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍, ഫ്രോസണ്‍ ഫൂഡ്‌സ്, റോസ്റ്ററി, സ്‌റ്റേപ്ള്‍സ്, മത്സ്യം, മാംസം, ഫ്രൂട്‌സ്, പച്ചക്കറി, ആരോഗ്യ പരിചരണ ഉത്പ്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും റമദാന്‍ സ്‌പെഷല്‍ ഓഫറുകള്‍ ലഭ്യമാണ്. അവിശ്വസനീയ വിലയില്‍ സ്വന്തമാക്കാന്‍ തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ വേറെയും ഒരുക്കിയിട്ടുണ്ട്.
രാവിലെ 10നും 11നും ഹൈപര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഹാപ്പി അവേഴ്‌സില്‍ ആകര്‍ഷകമായ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരം ഉണ്ട്. വാരാന്ത്യ അവധി ഒഴികെയുളള ദിവസങ്ങളില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമാണ് ഹാപ്പി അവേഴസ് ഓഫര്‍. ഇതിന് പുറമെ രാവിലെ ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ എട്ട് ഐഫോണ്‍-12, അപ്രതീക്ഷിത ഡിസ്‌കൗണ്ട് ഓഫറുകള്‍ എന്നിവ ലഭിക്കും. ഹൈപ്പര്‍മാര്‍ക്കറ്റിലും ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകളിലും സന്ദര്‍ശനം നത്തെുന്ന ഉപഭോക്താക്കള്‍ക്ക് പെരുന്നാള്‍ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനിക്കും.
രാജ്യത്തെ എല്ലാ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളിലും റമദാന്‍, പെരുന്നാള്‍ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് തുടങ്ങിയിട്ടുളളത്. റമദാന്‍ വിഭവങ്ങള്‍, വസ്ത്രം, ആഭരണം, കോസ്‌മെറ്റിക്‌സ്, ഷൂ, ബാഗുകള്‍, പെര്‍ഫ്യൂം, ആരോഗ്യ പരിരക്ഷാ ഉല്‍പന്നങ്ങള്‍, അടുക്കളപ്പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവ വന്‍ വിലക്കുറവില്‍ ലഭ്യമാക്കും. ഏപ്രില്‍ ഒന്നു മുതല്‍ സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. ഗിഫ്റ്റ് വൗചര്‍ ഏപ്രില്‍ 24 മുതല്‍ മേയ് 19 വരെ ഉപയോഗപ്പെടുത്താം. ഇതിനായി ചുരുങ്ങിയത് 250 റിയാലിന് ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ എന്നിവ പര്‍ചേസ് ചെയ്യണം.
നാലു പതിറ്റാണ്ടായി സേവന രംഗത്തുളള സിറ്റി ഫ്‌ളവര്‍ എന്നും സൗദി ജനതക്കൊപ്പമാണ്. പ്രതിബദ്ധത, മേന്മയുള്ള ഉല്‍പന്നങ്ങള്‍, മിതമായ വില, ഓരോ ഉപഭോക്താവിനും മെച്ചപ്പെട്ട സേവനം എന്നിവയാണ് സ്ഥാപനത്തിന്റെ മുഖമുദ്ര. കോവിഡ് മഹാമാരിയെ അതിജയിക്കുന്ന വേളയില്‍ ആഘോഷങ്ങള്‍ കൂടുതല്‍ ആനന്ദകരമാക്കാനാണ് സൂഖ്-21 മിഴിതുറക്കുന്നത്.
ഇതേ ആനുകൂല്യങ്ങള്‍ ഓണ്‍ലൈനായി വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്താലും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്പ് സ്‌റ്റോറുകളില്‍നിന്ന് സിറ്റി ഫ്‌ളവര്‍ ആപ് ഡൗണ്‍ലോഡ് ചെയ്‌തോ www.ctiyflower.sa എന്ന വെബ്‌സ്‌റ്റോര്‍ സന്ദര്‍ശിച്ചോ പര്‍ച്ചേസ് ചെയ്യാം.
ഏപ്രില്‍ ഒന്നു മുതല്‍ മേയ് 17വരെ 47 ദിവസം നീളുന്ന ഷോപ്പിങ് ഉത്‌സവം സൗദിയിലെ എല്ലാ സിറ്റി ഫ്‌ളവര്‍ ഹൈപര്‍മാര്‍ക്കറ്റുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളിലും ലഭ്യമാണ്.
ഗിറ്റി ഫ്‌ളവര്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ സന്തുഷ്ടരായിരിക്കണം. സാധാരണക്കാര്‍ക്കു ഉള്‍ക്കൊളളാന്‍ കഴിയുന്ന മിതമായ നിരക്കില്‍ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് സിറ്റി ഫ്‌ളവറിന്റെ വീക്ഷണം.
വിപണിയിലെ ഏറ്റവും മികച്ച വിലക്ക് ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് സിറ്റിഫ്‌ളവറിന്റെ ലക്ഷ്യം. ഇതിനായി അര്‍പ്പണബോധവും സാങ്കേതികത്തികവുമുള്ള ജീവനക്കാരുടെ സംഘമാണ് സിറ്റിഫ്‌ളവറിനൊപ്പം സഞ്ചരിക്കുന്നത്. ഗുണനിലവാരം ഉറപ്പുവരുത്തിയും വില നിയന്ത്രിച്ചും ഉപഭോക്താക്കളുടെ സംതൃപ്തിക്കനുസൃതമായാണ് ഈലക്ഷ്യം കൈവരിക്കുന്നത്. മികച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സാധാരണക്കാരന് മെച്ചപ്പെട്ട ജീവിതം നയിക്കാനും പണം ലഭിക്കുവാനും ഇതുവഴി അവസരം ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
