
റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് കാലാവധിയുളള ഇഖാമ ആവശ്യമാണെന്ന് കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കാലാവധി കഴിഞ്ഞ ഇഖാമ ഉടമകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയില്ല.
തൊഴിലാളികള്‍, ആശ്രിത വിസയിലുളള കുടുംബാഗങ്ങള്‍ എന്നിവര്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാര്‍ക്കാണ്.


രാജ്യത്ത് പുതിയ ഇഖാമ നേടുന്നതിനും കാലാവധി കഴിഞ്ഞവ പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് ആവശ്യമാണ്. അതേസമയം, ഇന്‍ഷുറന്‍സ് മേഖലയിലെ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കണം. ഇന്‍ഷുറന്‍സ് മേഖലയില്‍ ആരോഗ്യകരമായ മത്സരം മികച്ച സേവനം ലഭ്യമാക്കാന്‍ സഹായിക്കും. ഇതിനായി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് ചെറുകിട, ഇടത്തരം ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കുമെന്നും കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
