
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്കു കുറഞ്ഞു വരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 14.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 12.6 ശതമാനമായി കുറഞ്ഞു.

രാജ്യത്തെ ജനസംഖ്യാ അനുപാതം അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 8.5ല്‍ നിന്നു 7.4 ആയി കുറഞ്ഞു. പുരുഷന്‍മാരില്‍ നാലു ശതമാനവും വനിതകളില്‍ 20.2 ശതമാനവുമായാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. രാജ്യത്ത് വനിതാ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കുകയും വിവിധ മേഖലകളില്‍ കൂടുതല്‍ വനിതകള്‍ക്ക് അവസരം നല്‍കുകയും ചെയ്തതോടെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം കുറഞ്ഞു.
രാജ്യത്തെ ആകെ ജീവനക്കാരില്‍ സ്വദേശി വിദേശി അനുപാതം വര്‍ധിച്ചു. സ്വദേശി പുരുഷന്‍മാരില്‍ 68.5 ശതമാനവും വനിതാ ജീവനക്കാര്‍ 33.2 ശതമാനവും വര്‍ധിച്ചെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
