
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയിലാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഫൈസര്‍, ആസ്ട്രാസെനെക്ക എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെയാണ് പുതിയ വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പഠനവും വിലയിരുത്തലും നടത്തുന്നത്. അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുവരുത്തിയാകും രാജ്യത്ത് വാക്‌സിന്‍ വിതരണമെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

അതേസമയം, രാജ്യത്ത് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 21 മുതല്‍ 42 ദിവസത്തിനകം രണ്ടാമത്തെ ഡോസ് എടുക്കണം. ഫൈസര്‍ വാക്‌സിന്റെ ആദ്യ ഡോസ് ഫലപ്രദമാണ്. ഇതുസംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി..

അതിനിടെ, സൗദിയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. പ്രത്യേകം തയ്യാറാക്കിയ 500 കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം. വാക്‌സിന്‍ സ്വീകരിക്കുന്നതിന് സിഹതി മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
