Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഹരിതവത്ക്കരണം: 5000 കോടി മരങ്ങള്‍ നടും

റിയാദ്: സൗദി അറേബ്യയില്‍ ഹരിതവത്ക്കരണ പദ്ധതികള്‍ക്ക് തുടക്കം. കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് സൗദിയിലെയും പശ്ചിമേഷ്യയിലെയും ഹരിതവത്ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നേരിടുന്നതിനാണ് ഹരിതവത്ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. പശ്ചിമേഷ്യയില്‍ കാര്‍ബണിന്റെ അളവ് 60 ശതമാനം കുറക്കുന്നതിനാണ് ഗ്രീന്‍ സൗദി, ഗ്രീന്‍ മിഡിലീസ്റ്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പശ്ചിമേഷ്യയില്‍ 5000 കോടി മരങ്ങള്‍ നടും. ലോകത്തെ ഏറ്റവും ബൃഹത്തായ വനവത്ക്കരണ പദ്ധതിയാണിത്.

അന്തരീക്ഷ മലിനീകരണവും ഉയര്‍ന്ന തോതില്‍ കാര്‍ബണിന്റെ അളവും മനുഷ്യരാശിക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പ്പാദകരായ സൗദി അറേബ്യ ഹരിതവത്ക്കരണ പദ്ധതയഡള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
മരുഭൂ പ്രദേശങ്ങളുടെയും സമുദ്ര തീരങ്ങളുടെയും ആവ

വ്യവസ്ഥ സംരക്ഷിക്കും. നഗരങ്ങളില്‍ പരമാവധി ചെടികളും വൃക്ഷങ്ങളും നട്ടുവളര്‍ത്തി പരിസ്ഥിതി പരിരക്ഷിക്കും. ഇതാണ് രാജ്യത്തിന്റെ നയമെന്തും കിരീടാവകാശി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top