Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

വിദേശികള്‍ അയച്ച പണത്തില്‍ വര്‍ധനവ്: സൗദി കേന്ദ്ര ബാങ്ക്

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 4.25 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധനവെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 1130 കോടി റിയാലാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,080 കോടി റിയാലായിരുന്നു. അതേസമയം ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വിദേശികളുടെ റമിറ്റന്‍സ് 6.3 ശതമാനം കുറഞ്ഞതായും സൗദി സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

2016 മുതല്‍ 2019 വരെ വിദേശികളുടെ റമിറ്റന്‍സില്‍ കുറവ് രേഖപ്പെത്തിയിരുന്നു. 2019ല്‍ 12,550 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. എന്നാല്‍ കൊവിഡ് മഹാമാരി തീവ്രമായി ബാധിച്ച 2020ല്‍ 14,970 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ഇതു നാലു വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്ന തുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top