
റിയാദ്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇടതുപക്ഷം റിയാദ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. പ്രവാസികള്‍ക്കും നാടിന്റേയും വികസനത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്കായി പ്രവാസി കുടുംബങ്ങളുടെ വോട്ടുറപ്പിക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായാണ് കൂട്ടായ്മയെന്ന് സംഘാടകര്‍ പറഞ്ഞു.

റിയാദിലെ ഇടതുപക്ഷ സംഘടനകളായ നവോദയ റിയാദ്, ന്യൂ ഏജ്, ഐ എം സി സി തുടങ്ങിയ സംഘടനകളും ഇതര സംഘടനകളിലെ ഇടതുപക്ഷ അനുഭാവികളും ചേര്‍ന്നാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. നവോദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് രൂപം നല്‍കി. രാജന്‍ നിലമ്പൂര്‍ (ചെയര്‍മാന്‍-ന്യൂ ഏജ്), ഹരികൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), കുമ്മിള്‍ സുധീര്‍ (കണ്‍വീനര്‍-നവോദയ), ജോയിന്റ് കണ്‍വീനേഴ്‌സ്: റഷീദ് – (ഐ എം സി സി), കഌറ്റസ്. കമ്മിറ്റി അംഗങ്ങള്‍: രവീന്ദ്രന്‍ പയ്യന്നൂര്‍, ബാലകൃഷ്ണന്‍, ബാബുജി, വിക്രമലാല്‍, മെഹബൂബ്, കോഷി, സൈദ് കള്ളിയത്ത്, ഷാനവാസ്, ശ്രീജിത്ത് ശങ്കരന്‍, വിനോദ് കൃഷ്ണ, സുനില്‍ അലക്‌സ്, അബ്ദുല്‍ സലാം, മുരളി മാവൂര്‍, പൂക്കോയ തങ്ങള്‍, റിയാസ് എന്നിവരാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
