
റിയാദ്: കേരളം കണ്ട ഭരണങ്ങളില്‍ വ്യത്യസ്തമായ ഭരണക്രമമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കണ്ടുകൊണ്ടിരിക്കുന്നതെന്നും അത് തുടരേണ്ടത് വികസന തുടര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നേരിട്ടിട്ടില്ലാത്ത നിരവധി ദുരന്തങ്ങള്‍ ഉണ്ടായിട്ടും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇത്രയും ദുരന്തങ്ങള്‍ നേരിട്ടിട്ടും കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് കടുത്ത അവഗണനയാണ്. ജനസംഖ്യ ആനുപാതികമായി കേരളത്തിന് കിട്ടേണ്ട കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 2.5 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം കേരളത്തിന് നല്‍കിയത് വെറും 1.9 ശതമാനം തുക മാത്രമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനമായാലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റുമുണ്ടായ പുരോഗതി ആയാലും ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചത്. എന്നാല്‍ ഇതിനെയൊക്കെ തമ്‌സ്‌കരിക്കുന്നതോ എന്തിനേയും കുറ്റപ്പെടുത്തുന്നതോ ആയ സമീപനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും തുടര്‍ന്ന് പോരുന്നത്. മിക്ക മേഖലകളിലും മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് കേന്ദ്ര ഏജന്‍സികള്‍ തന്നെ ആണെന്നത് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള തക്കതായ മറുപടിയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരിക്കാലത്തും അതിനു ശേഷവും നാട്ടില്‍ പട്ടിണി ഇല്ലാതാക്കിയത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു. കാര്‍ഷിക, വ്യവസായിക, തൊഴില്‍, പ്രവാസി മേഖലകളിലൊക്കെ ഉണ്ടായ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടു പറഞ്ഞു.
പ്രവാസി കേരള കോണ്‍ഗ്രസ്സ് എം പ്രതിനിധി ഷിജോ മുളയാനിക്കല്‍ അരീക്കര, ന്യൂഏജ് ജോ.സെക്രട്ടറി വിനോദ് മഞ്ചേരി, ഐഎംസിസി ജനറല്‍ സെക്രട്ടറി റഷീദ് എടച്ചക്കി, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേളി ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ കണ്‍വെന്‍ഷനില്‍ നന്ദി രേഖപ്പെടുത്തി. കേളി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മിച്ച ഒരു ചെറു വീഡിയോ കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
