Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

‘ദി ഡിസ്റ്റന്‍സ്’ പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി ചാപ്റ്റര്‍ കോവിഡ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറക്കുന്ന സുവനീര്‍ ‘ദി ഡിസ്റ്റന്‍സ്’ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. റാം പ്രസാദ് പ്രകാശനം നിര്‍വ്വഹിച്ചു.

ജീവകാരുണ്യ, സന്നദ്ധ സേവന മേഖലയിലെ നിറസാന്നിദ്ധ്യമായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം,
കോവിഡ് മഹാമാരി ഭീതി വിതച്ച നാളുകളില്‍ സൗദിയിലെ പ്രവാസികള്‍ക്കിടയില്‍ നിരവധി സേവന പ്രവര്‍ത്തങ്ങള്‍ നടത്തി. രോഗ ബാധിതര്‍, തൊഴിലും വരുമാനവും നഷ്ടപെട്ടവര്‍, ഉറ്റവരെയും സുഹൃത്തുക്കളെയും എന്നെന്നേക്കുമായി പിരിയേണ്ടി വന്നവര്‍ എന്നിങ്ങനെ നേരിട്ട അനേകം സംഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ‘ദി ഡിസ്റ്റന്‍സ്’.

ഇംഗ്ലീഷ്, മലയാളം, ഉറുദു, കന്നഡ, തമിഴ് ഭാഷകളില്‍ നിന്നുള്ള ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, കഥാവിഷ്‌കാരം, കവിതകള്‍, കുട്ടികളുടെ ചിത്ര രചനകള്‍ എന്നിവ 280 പേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നു ജീവന്‍ വെടിഞ്ഞവരുടെ സ്മരണയ്ക്ക് മുന്നിലും സഹജീവികള്‍ക്കു വേണ്ടി ത്യാഗോജ്ജ്വല സേവനം നടത്തിയ ധീര പോരാളികള്‍ക്കുമായി സുവനീര്‍ സമര്‍പ്പിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ പറഞ്ഞു.

ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണല്‍ സെക്രട്ടറി മുഹമ്മദ് റംജുദ്ദീന്‍ (തമിഴ്‌നാട്), മുഹമ്മദ് ജാവേദ് പാഷ (ആന്ധ്രാപ്രദേശ്), മുനീബ് പാഴൂര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top