
റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ധ്രുവികരണ രാഷ്ട്രീയത്തിനെതിരെ ജനകിയ ബദല്‍ എന്ന ആശയം പ്രവാസികള്‍ക്കിടയില്‍ പ്രചരണം നടത്തും. ഇതിനായി സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അഷ്‌റഫ് വേങ്ങൂരിനെ കോര്‍ഡിനേറ്ററായി സമതി രൂപികരിച്ചു. ഇടത്-വലത് മുന്നണികള്‍ കാലാകാലങ്ങളായി ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് സ്വികരിക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ പുകമറ സൃഷ്ടിച്ചു അധികാരത്തില്‍ എത്തുക എന്നതില്‍ കവിഞ്ഞു സംഘപരിവാര രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ ഇരു മുന്നണികളും പരാജയമാണ്. പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ എസ് ഡി പി ഐ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രിയം, സജീവ ചര്‍ച്ചയക്കുന്നതിനുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കും.

പാര്‍ലമെന്റില്‍ സംഘ്പരിവാരത്തിനെതിരെ ശക്തമായ നിലപാട് സ്വികരിക്കുന്നതിനു എന്‍ ആര്‍ സി, സി എ എ വിരുദ്ധ സമര നായകന്‍ തസ്‌ലിം റഹ്മാനിയുടെ വിജയം ഉറപ്പിക്കണം. പാര്‍ലമെന്റ് അംഗത്വം രാജിവെച്ചു നിയമ സഭയിലേക്ക് മത്സരിക്കുന്ന ജനപ്രതിനിധി ജനാധിപത്യത്തെ അവഹേളിക്കുകയാണ്. അതിനാല്‍ ഇത്തരം കപട രാഷ്ട്രിയ നിലപാടു കള്‍ക്കെതിരെ പ്രവാസി സമൂഹത്തിന്റെ പ്രതിക്ഷേധം നാട്ടിലെ തിരഞ്ഞെടുപ്പില്‍ ഉയരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദിന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ തൃശൂര്‍, അസീസ് പയ്യന്നൂര്‍, വൈസ് പ്രസിഡന്റമാരായ ലത്തീഫ് എന്‍ എന്‍, മുഹീനുദ്ദീന്‍ മലപ്പുറം, ബ്ലോക്ക് നേതൃത്തങ്ങളായ അബ്ദുല്‍ ജലീല്‍ നിലമ്പുര്‍, കുഞ്ഞുമുഹമ്മദ് (ബാപ്പുട്ടി ), ഷാഫി കണ്ണൂര്‍, നാസര്‍ പട്ടാമ്പി, ഫൈസല്‍ തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
