
റിയാദ്: സൗദി-പാലസ്തീന്‍ ഫുഡ്‌ബോള്‍ മത്സരം വീക്ഷിക്കാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അവസരം നല്‍കുമെന്ന് കായിക മന്ത്രാലയം. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 30ന് മത്സരം അരങ്ങേറും. 2022ല്‍ നടക്കുന്ന ലോകകപ്പിനും 2023 ഏഷ്യന്‍ കപ്പിനുമുള്ള സംയുക്ത യോഗ്യതാ മത്സരങ്ങളുടെ ഭാഗമായാണ് മത്സരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിന്റെ 40 ശതമാനം സീറ്റുകളില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് കായിക മന്ത്രാലയം അറിയിച്ചു.


അതേസമയം മെയ് 17 മുതല്‍ രാജ്യത്തെ മുഴുവന്‍ സ്‌റ്റേഡിയങ്ങളിലും സ്‌പോര്‍ട്‌സ് പരിപാടികളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പ്രവേശനം ലിക്കും. തവക്കല്‍നാ ആപ്ലിക്കേഷനിലെ ആരോഗ്യ നില പരിശോധിച്ചായിരിക്കും പ്രവേശനം.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവാദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഫുഡ്‌ബോള്‍ ആരാധകര്‍ എറെയുളള സൗദിയില്‍ നാളെ നടക്കുന്ന മത്സരത്തിന് കാണികള്‍ ഏറെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
