റിയാദ്: ദക്ഷിണ കന്നട സംയുക്ത ഖാളി സയ്യിദ് ഫസല്‍ കോയമ്മ (കുറ) തങ്ങളുടെ വേര്‍പാടില്‍ ഐ സി ഫ് റിയാദ് ദുഃഖം അറിയിച്ചു. മര്‍ഹൂം ഉള്ളാള്‍ തങ്ങളുടെ മകനാണ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്രമുശാവറ അംഗം, ജമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു.
കേരളത്തിലെയും ദക്ഷിണ കര്‍ണാടകയിലെയും വിദ്യാഭ്യാസ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃസ്ഥാനം വഹിച്ചിരുന്ന കുറാ തങ്ങളുടെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ഐ സി എഫ് അറിയിച്ചു. ജൂലൈ 9ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ അനുസ്മരണ സംഗമം നടത്തുമെന്നും ഐസിഎഫ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.