Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദ് ലബാന്‍ സ്‌ക്വയറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

റിയാദ്: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദ് ലബാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെഡറേഷന്‍ ഓഫ് സൗദി ചേംബഴ്‌സ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഹുവൈസി, സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ 61 മത്തേതും റിയാദിലെ പതിനൊന്നാമത് ശാഖയുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

സൗദി തലസ്ഥാനമായ റിയാദില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ വളര്‍ച്ചയില്‍ ഭാഗമാകുന്നതില്‍ അഭിമാനമുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസന നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരും. എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന ഭരണാധികാരികള്‍ക്ക് യൂസഫലി നന്ദി പറഞ്ഞു. സൗദിയിലെത്തുന്ന നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍മാര്‍ക്കറ്റ് സാക്ഷാത്ക്കരിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കും. സ്വദേശികള്‍ക്കും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇതുവഴി തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കുന്ന ലോയല്‍റ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്ന ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളും പോയന്റുകളും സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന പോയന്റുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാനും സാധിക്കും.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു റിയാദ് റീജണല്‍ ഡയറക്ടര്‍ ഹാതെം കോണ്‍ട്രാക്ടര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top