അല്‍ ഹരീഖ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. അല്‍ ഖര്‍ജ് കെഎംസിസി വൈ. പ്രസിഡന്റും അല്‍ ഹരീഖ് ഏരിയ പ്രസിഡന്റുമായ മുഹമ്മദലി ബറാമി, അല്‍ ഹരീഖ് ജോ. സെക്രട്ടറി ഹമീദ് ഫിനീഷ് എന്നിവര്‍ക്കാണ് ഹരീഖ് ഏരിയ കെഎംസിസി യാത്രയയപ്പ് നല്‍കിയത്.
യോഗത്തില്‍ റസാക് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ എം കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. അല്‍ ഹരീഖില്‍ സംഘടനയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന മുഹമ്മദലിയുടെ യാത്ര സെന്‍ട്രല്‍ കമ്മിറ്റിക്കും ഹരീക്ക് കമ്മിറ്റിക്കും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റിയും അല്‍ ഹരിഖ്, ഹോത്ത ബനി തമീം ഏരിയ കമ്മിറ്റികളും ഇരുവര്‍ക്കും പ്രശംസാ ഫലകം സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ കരിമ്പില്‍ മുഹമ്മദലിക്കും ഉപദേശക സമിതി അംഗം അബ്ദുറസാഖ് മാവൂര്‍ ഹമീദ് ഫിനിഷിനും ഫലകം കൈമാറി. അല്‍ ഹരീഖ് ഏരിയ കമ്മിറ്റിയുടെ മൊമെന്റോ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി മുഹമ്മദലി ബെറാമിക്കും സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷറഫ് കല്ലൂര്‍ ഹമീദ് ഫിനിഷിനും കൈമാറി. ഹോത്ത ബനി തമീം ഏരിയയുടെ മൊമെന്റോ സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം സറഫുദ്ദീന്‍ ചേളാരി മുഹമ്മദലി ബെറാമിക്കും സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറി അബ്ദുള്ള വെള്ളമുണ്ട ഹമീദ് ഫിനിഷിനും കൈമാറി.
പുതിയ പ്രസിഡന്റായി ഹാരിസ് വയനാടിനെയും ജോ. സെക്രട്ടറിയായി മുബഷിര്‍ മേലാറ്റൂരിനെയും തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മറ്റി വൈ. പ്രസിഡണ്ട് മുഹമ്മദ് പുന്നക്കാട്, സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറി ഇ കെ മുസ്തഫ ചേളാരി, ഹോത്ത സെക്രട്ടറി സിറാജ് മുക്കം, ട്രഷറര്‍ റിയാസ് വെള്ളക്കടവ്, ഉനൈസ് റിപ്പണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ഹംസ ഡാനിഷ് സ്വാഗതവും മൊയ്ദീന്‍കുട്ടി പാലക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.