Sauditimesonline

KOZHIKODE PRAVASI
അത്താഴ വിരുന്നും യാത്രയയപ്പും

റീട്ടെയ്ല്‍ വിപണി വിപുലമാക്കി ലുലു: റിയാദിലും ദമ്മാമിലും പുതിയ സ്‌റ്റോറുകള്‍

റിയാദ്: സൗദി അറേബ്യയില്‍ റീട്ടെയ്ല്‍ വിപണിയിലെ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ് പുതിയ സ്‌റ്റോറുകള്‍ തുറന്നു. റിയാദിലെ സുവൈദിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ദമ്മാം ഫൈസലിയയില്‍ ലുലു എക്‌സ്പ്രസുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
സൗദി വിഷന്‍-2030ന് അനുസൃതമായി വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്നും രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ സാക്ഷാത്ക്കാരമാണ് പുതിയ സ്‌റ്റോറുകള്‍.

റിയാദ് സുവൈദിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്
സുവൈദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി നിക്ഷേപ മന്ത്രാലയം ഡയറക്ടര്‍ മുഹമ്മദ് ഖാലിദ് അല്‍ ഷല്‍ഫാന്‍, സൗദിയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ ദഹേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നാലര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, പഴം പച്ചക്കറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി കൂടാതെ ബ്യൂട്ടി പ്രൊഡക്ടുകള്‍, സ്‌റ്റേഷനറി, ഫാഷന്‍ അക്‌സസറീസ്, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ലഭ്യമാണ്.

ദമ്മാമില്‍ ലുലു എക്‌സ്പ്രസും ലോട്ടും
ദമ്മാം ഫൈസലിയ ലുലു എക്‌സ്പ്രസിന്റെ ഉദ്ഘാടനം കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷിസാമൂഹിക വികസന മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ ബിനാലി നിര്‍വ്വഹിച്ചു. 33,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു എക്‌സ്പ്രസ് സ്‌റ്റോറില്‍ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്.

കൂടാതെ ബജറ്റ് ഫ്രണ്ടലി നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കേന്ദ്രം ലോട്ടും തുറന്നു. കൂടുതല്‍ ഉത്പന്നങ്ങള്‍ക്കും 22 റിയാലില്‍ താഴെയാണ് ലോട്ട് സ്‌റ്റോറിലെ വില.
മികച്ച പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top