റിയാദ്: അബ്ദുല്‍ റഹീം നിയമ സഹായ സമിതി സ്വരൂപിയ്ക്കുന്ന ധന സമാഹരണത്തില്‍ പങ്കാളികളായി മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരും. ജീവനക്കാര്‍ സമാഹരിച്ച 3.30 ലക്ഷം രൂപ നിയമ സഹായ സമിതി നേതാക്കള്‍ക്ക് കൈമാറി.
മദീന ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ഷിഹാബ് കൊടിയത്തൂരിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക സഹായ സമിതി നേതാക്കളായ സിപി മുസ്തഫ, മുനീബ് പാഴൂര്‍, ഷിഹാബ് ശൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ഷൈജു പച്ച, കുഞ്ഞി ഫറോഖ് എന്നിവര്‍ സ്വീകരിച്ചു. ഒന്നാം ഘട്ട തുകയാണിതെന്നും കൂടുതല്‍ തുക വരും ദിവസങ്ങളില്‍ സമാഹരിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
മാനേജര്‍ എംഎന്‍എ ഷുക്കൂര്‍, ഇബ്രാഹിം, ഫിനോസ്, റഫീഖ്, ഫറോഖ്, ഖാലിദ്, ബാസില്‍, സജി തുടങ്ങി ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍മാരും ജീവനക്കാരും പണം സ്വരൂപിയ്ക്കാന്‍ രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
