Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

ഒഐസിസി ‘സേവ് റഹീം’ പദ്ധതി; പാലക്കാട് ജില്ല ഒരു ലക്ഷം കൈമാറി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ‘സേവ് റഹീം’പദ്ധതി വിജയിപ്പിക്കാള്‍ ജില്ലാ കമ്മറ്റികള്‍ നടത്തുന്ന ധന സമാഹരണ ക്യാമ്പയിന് തുടക്കം. ഒഐസിസി റിയാദ്-പാലക്കാട് ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയാണ് ക്യാമ്പന്‍ ഉദ്ഘാടനം ചെയ്തത്.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫിസ് ‘സബര്‍മതി’യില്‍ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പാറ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റിക്ക് തുഡ കൈമാറി. സിദ്ദിക്ക് തുവ്വൂര്‍, കുഞ്ഞോയി, മൊഹിയുദ്ധീന്‍ എന്നിവര്‍ സ്വീകരിച്ചു.

18 വര്‍ഷമായി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചന ശ്രമങ്ങള്‍ക്ക് റിയാദിലെ അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റിക്ക് പിന്തുണ നല്‍കുന്നതിനാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച ധനസമാഹരണ ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ മുഴുവന്‍ ജില്ലാ കമ്മിറ്റികളും സഹായം കൈമാറാനുളള ഒരുക്കത്തിലാണ്.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട്, പ്രസിഡന്റിന്റെ ചുമതലയുള്ള ബാലു കുട്ടന്‍, മീഡിയ കണ്‍വീനര്‍ അഷ്‌റഫ് മേച്ചേരി, പാലക്കാട് ജില്ലാ കമ്മിറ്റി ട്രഷറര്‍ ഷഹീര്‍ കോട്ടക്കാട്ടില്‍, ഭാരവാഹികളായ സൈനുദ്ധീന്‍ കൊടക്കാടന്‍, ഷഫീര്‍ പത്തിരിപ്പാല എന്നിവര്‍ പരിപാടിയില്‍പങ്കെടുത്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top