Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

റഹീമിന് ദിയാ ധനം സമാഹരിക്കണം; മുസ്‌ലിം സംഘടനാ നേതാക്കളുടെ പ്രസ്താവന

റിയാദ്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ നടത്തുന്ന ദിയാ ധന സമാഹരണത്തില്‍ സഹകരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവന. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പാന്‍ ഈദ് ദിനത്തില്‍ പരമാവധി സഹായം നല്‍കണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എപി അബ്ദുല്‍ ഹകിം അസ്ഹരി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി, കെഎന്‍എം മര്‍ക്കസ് ദഅ്‌വാ ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി, ടി കെ അഷ്‌റഫ് (വിസ്ഡം), അബ്ദുല്‍ ഹക്കിം നദ്‌വി (ജമാഅത്തെ ഇസ്‌ലാമി) തുടങ്ങി കേരളത്തിലെ ഏഴ് മുസ്‌ലിം സംഘടനകളുടെ നേതാക്കളാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top