Sauditimesonline

Thu, 02 May 2024
watches

പുടവ സമ്മാനിച്ച് ‘പ്രവാസി’

റിയാദ്: പ്രവാസികള്‍ക്കിടയില്‍ ദുരിതം നേരിടുന്നവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പുടവ സമ്മാനിച്ച് പ്രവാസി വെല്‍ഫെയര്‍ റിയാദ് ഘടകം. പെരുന്നാളിന് സാധാരണ തൊഴിലാളികള്‍ക്ക് പുതിയ ഷര്‍ട്ടും മധുരവും സമ്മാനം നല്‍കിയാണ് സന്തോഷം പകര്‍ന്നത്. ലേബര്‍ ക്യാമ്പുകള്‍, മരുഭൂമിയിലെ ഇടയന്മാര്‍, കൃഷിയിടങ്ങളില്‍ കഴിയുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രവാസി ‘പെരുന്നാള്‍ കുപ്പായം’ ആവിഷ്‌കരിച്ചത്.

വിവിധ ദേശക്കാരും ഭാഷക്കാരുമായ നൂറുകണക്കിന് ആളുകളിലേക്ക് സ്‌നേഹ സമ്മാനം വിവിധ ദിവസങ്ങളിലായി കൈമാറി. പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നു സ്വന്തം പെരുന്നാള്‍ ഡ്രസ്സ് എടുക്കുമ്പോള്‍ ‘അധികമൊന്ന് സഹോദരനും’ വാങ്ങിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘പ്രവാസി’ ജീവകാരുണ്യ വിഭാഗമാണ് ആശയം പ്രയോഗവല്‍ക്കരിച്ചത്. ആവേശകരമായ പ്രതികരണമാണ് ആളുകളില്‍ നിന്നു ലഭിച്ചത്. ടീം വെല്‍ഫയര്‍ കണ്‍വീനര്‍ റിഷാദ് എളമരത്തിന്റെ നേതൃത്വത്തില്‍ ഷാനിദ് അലി, അംജദ് അലി, ശബീര്‍ അഹ്മദ്, അഡ്വ. ഷാനവാസ്, അജ്മല്‍ ഹുസൈന്‍, റഊഫ് സഫയര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ബാരിഷ് ചെമ്പകശ്ശേരി, ശിഹാബ് കുണ്ടൂര്‍, നിയാസ്, അസ്‌ലം മാസ്റ്റര്‍, അഷ്ഫാഖ് കക്കോടി, അമീര്‍, അബ്ദുറഹ്മാന്‍, ജവാദ്, ആതിഫ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top