റിയാദ്: ഈദ് ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം രാവിലെ 6.20ന് നടക്കും. ശൈഖ് ഡോ. സാലിഹ് ബിന്‍ അബ്ദുല്ല ഹുമൈദ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. മദീനയിലെ മസ്ജിദുന്നബവിയില്‍ രാവിലെ 6.19ന് ആണ് ഈദ് നമസ്‌കാരം.
രാജ്യത്തെ ഓരോ പ്രവിശ്യയിലും സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിന് ശേഷം ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ശൈയ്ഖ് അബ്ദുല്ലത്തീഫ് അല്‍ അശൈഖ് പറഞ്ഞു.
മൈതാനങ്ങളിലൊരുക്കുന്ന ഈദ് ഗാഹുകളിലും മസ്ജിദുകളിലുമാണ് ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുക. ഇതിനായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍, ശുചീകരണം, എന്നിവ പൂര്‍ത്തിയാക്കിയാണ് മസ്ജിദുകളും ഈദ് ഗാഹുകളും പെരുന്നാള്‍ നമസ്‌കാരത്തിന് തയ്യാറെടുക്കുന്നത്.
സൗദി അറേബ്യ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലും ഏപ്രില്‍ 10ന് ഈദ് ആഘോഷിക്കും. ശവ്വാല്‍ മാസത്തിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ പല സ്ഥാപനങ്ങളും ഈദ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.