Sauditimesonline

TEMPERATURE
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

ലൈഫ് കെയറില്‍ 15 റിയാലിന് ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധനയും കണ്‍സള്‍ട്ടേഷനും

റിയാദ്: വ്രത നാളുകള്‍ കഴിഞ്ഞുളള ആരോഗ്യ പരിചരണത്തിന് സുവര്‍ണാവസരം ഒരുക്കി ലൈഫ് കെയര്‍ മെഡിക്കല്‍ കോംപ്ലക്‌സ്. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അഡിയാര്‍ കോംപൗണ്ടിന് എതിര്‍ വശം നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ആരംഭിച്ച ലൈഫ് കെയറാണ് ഈദ് സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 15 റിയാലിന് പ്രാഥമിക ആരോഗ്യ പരിശോധന നടത്തും. ബ്‌ളഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബ്‌ളഡ് പ്രഷര്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയാണ് പ്രാഥമിക ആരോഗ്യ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

റമദാന്‍ രാത്രികളില്‍ ഉറങ്ങാതെയും പ്രമേഹം നിയന്ത്രിക്കാതെയും ആരോഗ്യ കാര്യങ്ങളില്‍ അലസതയില്‍ കഴിഞ്ഞ തൊഴിലാളികള്‍ക്ക് ആശ്വാസം പകരാനാണ് സ്‌പെഷ്യല്‍ ഓഫര്‍. മാത്രമല്ല, രോഗം ഗുരുതരമാകുന്നതിന് മുമ്പ് കണ്ടെത്തി ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് ചെറിയ വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമാക്കി ഓഫര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഇന്റേണല്‍ മെഡിസിന്‍, ഓര്‍തോപീഡിക്, ഓഫ്താല്‍മോളജി, ജനറല്‍ സര്‍ജന്‍, ഡന്റല്‍, ജനറല്‍ മെഡിസിന്‍, ഡെര്‍മെറ്റോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കു പുറമെ എക്‌സറേ, ലാബ് തുടങ്ങിയ സൗകര്യങ്ങളും ലൈഫ് കെയര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 011-2277633, 0531688084 നമ്പരില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top