Sauditimesonline

city flower promo
'ഈദ് മുബാറഖ്' പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്

ഹജ്ജ് വളന്റിയര്‍മാരെ ആദരിച്ച് മക്ക കെഎംസിസി

മക്ക: സമര്‍പ്പിത സേവകരുടെ സംഗമ വേദിയായി മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഹജ്ജ് വളണ്ടിയര്‍ സംഗമം. ഹജ്ജ് കാലത്ത് സേവനം നിര്‍വഹിച്ച മുഴുവന്‍ വളണ്ടിയര്‍മാരെയും ആദരിക്കാനാണ് സംഗമം ഒരുക്കിയത്. ഹജ്ജ് സേവനങ്ങളില്‍ പങ്കാളികളായ വളണ്ടിയര്‍മാര്‍ക്ക് മെഡലും പ്രശംസാ ഫലകവും സമ്മാനിച്ചു. രണ്ടു മാസത്തെ ഹജ്ജ് സേവനങ്ങള്‍ക്ക് പരിസമാപ്തിയായിരുന്നു മക്കയിലെ ശാര അല്‍ഹജ്ജിലുള്ള അസായില്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ സ്‌നേഹ സംഗമം. കുരുന്നു കുട്ടികളുടെ കലാപ്രകടനങ്ങളും ഒരുക്കിയിരുന്നു.

സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. ഹജ്ജ് സെല്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞ്ഞക്കുളം ഉദ്ഘാടനം ചെയ്തു. ഓര്‍ഗാനൈസിങ് മുസ്തഫ മലയില്‍ പരിപാടി നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ നാസര്‍ കിന്‍സാറ, എം സി നാസര്‍, ഹാരിസ് പെരുവള്ളൂര്‍, ഇസ്സുദ്ധീന്‍ ആലുക്കല്‍, മുഹമ്മദലി മൗലവി, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, സകീര്‍ കാഞ്ഞങ്ങാട്, ഷമീര്‍ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രെട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും നാസര്‍ ഉണ്ണിയാല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top