Sauditimesonline

KOZHIKODE PRAVASI
അത്താഴ വിരുന്നും യാത്രയയപ്പും

നാടും ഹൃദയവും ചേര്‍ന്ന മലപ്പുറം ‘നോമ്പൊര്‍പ്പിക്കല്‍’

റിയാദ്: പ്രവാസി ഹൃദയങ്ങളില്‍ നാടിന്റെ ഓര്‍മ്മയും റമദാന്റെ ശുദ്ധിയും സംഗമിച്ച ‘നോമ്പൊര്‍പ്പിക്കല്‍-2026’ ശ്രദ്ധേയമായി. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും തണലില്‍ വ്രതത്തിന്റെ ആത്മീയ അനുഭവങ്ങള്‍ പങ്കുവെച്ച് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ആണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്.

ഇഫ്താറില്‍ വിരുന്നില്‍ മലപ്പുറം സല്‍ക്കാരം പങ്കുവെച്ചത് സ്‌നേഹവും സഹകരണവും മതസൗഹാര്‍ദ്ദവുമാണ്. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളായ വൈദ്യര്‍ സ്മാരകവും, കോട്ടക്കുന്നും, തുഞ്ചന്‍ പറമ്പും, നിളാ തീരവും, പൂന്താനവും, മമ്പുറവും, തേക്ക് മ്യൂസിയവും തിരൂര്‍ മാര്‍ക്കററ്റും ഓര്‍മ്മപ്പെടുത്തിയാണ് അതിഥികളെ സ്വീകരിക്കാന്‍ ഫുഡ് കൗണ്ടറുകള്‍ ഒരുക്കിയത് അറിവും കൗതുകവും സമ്മാനിച്ചു.

അബ്ദുല്‍ വഹീദ് സഖാഫി മഗ്‌രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ശിഹാബുദ്ദീന്‍ എപി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിദ്ധീഖ് കല്ലുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാന്‍ റംസാന്‍ സന്ദേശം പങ്കുവെച്ചു.

സുരേന്ദ്രന്‍ കൂട്ടായി, മുസ്താഖ് മുഹമ്മദലി അല്‍റയാന്‍, ഹാരിസ്, ജാസി, സലീം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ദീഖ് തുവ്വൂര്‍, റിജോഷ് കടലുണ്ടി, ഷൈജു പച്ച, സലീം വാലില്ലാപ്പുഴ, അസ്‌ലം പാലത്ത്, വര്‍ഗീസ്, ഷിറാസ് അബ്ദുല്‍ അസീസ്, ബാബു പട്ടാമ്പി, സാനു മച്ചാന്‍ മാവേലിക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

രഞ്ജു, ഉമറലി അക്ബര്‍, ഷമീര്‍ കല്ലിങ്ങല്‍, വിനീഷ് ഒതായി, ജംഷാദ് തുവ്വൂര്‍, ബിന്യമിന്‍ ബില്‍റു, ലീന ജനീഷ്, ഷെബി മന്‍സൂര്‍, റജില മനാഫ്, സലീന, ഉമ്മര്‍ അമാനത്ത്, ഇക്ബാല്‍ നിലമ്പൂര്‍, സുരേഷ്, അജയ്, രാഹുല്‍, അജയ് കൃഷ്ണ, ഹബീബ് റഹ്മാന്‍, സുനില്‍ ബാബു എടവണ്ണ, നിസാം പൂളക്കല്‍ പറപ്പൂര്‍, അന്‍വര്‍ സാദത് വെട്ടം, സകരിയ, ശിഹാബ് മാറാകാര, അബ്ദുറഹ്മാന്‍ കണ്ണിയന്‍, നാസര്‍ വലിയകത്, മുക്താര്‍ പൊന്നാനി, ആഷിഫ് തങ്ങള്‍, നാസര്‍ വണ്ടൂര്‍, സാലിഹ് മഞ്ചേരി, സൈഫുള്ള വണ്ടൂര്‍, അലി അഹ്മദ് ആസാദ്, പ്രഭാകരന്‍ ഓലവട്ടൂര്, റഫീഖ് ടിസി, ഉണ്ണി, റഫീഖ് പെരിന്തല്‍മണ്ണ, വീരാന്‍ കുട്ടി കൊണ്ടോട്ടി, മന്‍സൂര്‍, ഫൈസല്‍ ടി എം സ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top