Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

‘മിഅ’ റിയാദ് കലണ്ടര്‍ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസി യേഷന്‍ (മിഅ) റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി നാസര്‍ വണ്ടൂര്‍, ഉപദേശക സമിതി അംഗം സിദ്ദീഖ് കല്ലുപറമ്പന്‍, നിര്‍വാഹക സമിതി അംഗം ഹര്‍ഷദ് ബഹസന്‍ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു.

വര്‍ക്കിങ്ങ് പ്രസിഡന്റെുമാരായ അസൈനാര്‍ ഒബയാര്‍, സൈഫുന്നിസ സിദ്ദീഖ്, ഭരണ സമിതി അംഗങ്ങളായ ഹബീബുറഹ്മാന്‍, മജീദ് മണ്ണാര്‍മല, സമീര്‍ മാളിയേക്കല്‍, അബ്ദുള്‍ മജീദ് ചോല, ശിഹാബുദ്ദീന്‍.എ. പി, അബ്ദുള്‍ നാസര്‍.വി, സൈഫുള്ള, മജീദ് കെ.പി എന്നിവര്‍ സംസാരിച്ചു. നിസാം കോട്ടക്കല്‍, സുനില്‍ ബാബു എടവണ്ണ, അന്‍വര്‍ സാദത്ത് വെട്ടം, ഷമീര്‍ കല്ലിങ്ങല്‍, റിയാസ് വണ്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സഫീര്‍ തലാപ്പില്‍ സ്വാഗതവും ട്രഷറര്‍ ഉമര്‍ അലി അക്ബര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top