റിയാദ്: കോഴിക്കോട് ജില്ലാ കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അല്‍ വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നെത്തിയ കാണികളുടെ ആവേശത്തില്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിദ മത്സരങ്ങളില്‍ ബേപ്പൂര്‍ സോക്കര്‍, ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളി, കാലിക്കറ്റ് സിറ്റി സ്‌ട്രൈക്കേഴ്‌സ്, ഫാല്‍ക്കണ്‍ ബാലുശ്ശേരി, എന്നീ ടീമുകള്‍ വിജയികളായി. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് നടക്കും.
വിവിധ മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായി സുല്‍ഫി (ബേപ്പൂര്‍ സോക്കര്‍), വഫ (ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളി), ഒമര്‍ (കാലിക്കറ്റ് സിറ്റി സ്‌െ്രെടകേഴ്സ്സ്), ദിലുഷ് രാമനാട്ടുകര (ബേപ്പൂര്‍ സോക്കര്‍), മുഷ്താക്ക് ബാലുശ്ശേരി (ഫാല്‍ക്കണ്‍ ബാലുശ്ശേരി) എന്നിവര്‍ക്കുള്ള ഉപഹാരം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്ക്, മുജീബ് ഉപ്പട, ഷൗക്കത്ത് കടമ്പോട്ട്, എന്നിവര്‍ സമ്മാനിച്ചു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് നജീബ് നെല്ലാംകണ്ടി, സെക്രട്ടറി ഷമീര്‍ പറമ്പത്ത്, വൈസ് പ്രസിഡന്റ് കബീര്‍ വൈലത്തൂര്‍, വൈസ് പ്രസിഡന്റ് പി സി അലി, വെസ്‌റ്റേണ്‍ യൂണിയന്‍ പ്രതിനിധി യാവര്‍ റഹ്മാന്‍, നൂറാന മെഡിക്കല്‍ സെന്റര്‍ മലസ് എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് മന്‍സൂര്‍, ഷറഫു മടവൂര്‍, സബീര്‍ പാലക്കാട്, മുഹമ്മദ് ഷബീല്‍, സിദ്ധീഖ് കുറൂളി, എം. എന്‍ അബുബക്കര്‍, റംസി എം എം, മുഹമ്മദ് ഷാഹിന്‍, ഹനാന്‍ ബിന്‍ ഫൈസല്‍, ജുനൈദ് മാവൂര്‍, ലത്തീഫ് കട്ടിപ്പാറ, ഹിജാസ് പുത്തൂര്‍മഠം, ഇണ്ണി മുഹമ്മദ് തിരുവമ്പാടി, ജാസിര്‍, ഫൈസല്‍ ബാബു, ആസിഫ് കളത്തില്‍, ജാഫര്‍ തങ്ങള്‍, നൗഫല്‍ കൊയിലാണ്ടി, ഫിറോസ് കാപ്പാട്, അലി അക്ബര്‍ ചെറൂപ്പ, അന്‍സാര്‍ പൂനൂര്‍, നാസര്‍ പൂനൂര്‍, സൈദ് നടുവണ്ണൂര്‍, റഹീം വള്ളിക്കുന്ന്, അന്‍ഷാദ് തൃശൂര്‍, സാദിഖ് പുറക്കാട്ടിരി, ഇബ്രാഹിം കായലം, താജുദ്ധീന്‍ പേരാമ്പ്ര, മുഹമ്മദ് പീടികക്കണ്ടി, ഷാഫി തൃശൂര്‍, മുഹമ്മദ് കുട്ടി തിരുവമ്പാടി, മുഹമ്മദ് കുട്ടി തൃശൂര്‍, ഷബീര്‍ കരൂക്കില്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപെട്ടു.
സ്‌പോര്‍ട്‌സ് വിംഗ് ആക്ടിംഗ് ചെയര്‍മാന്‍ ഫൈസല്‍ പാഴൂര്‍, കണ്‍വീനര്‍ ഷമീര്‍ പാലക്കുറ്റി, നാസര്‍ എടക്കര, റഫീഖ് വള്ളുവമ്പ്രം, റഷീദ് പൂള ക്കണ്ണി, ജൗഹര്‍ വള്ളുവമ്പ്രം, റഹൂഫ് താമരശ്ശേരി, മുബാറക് കൊയിലാണ്ടി, റിയാസ് തിരുവമ്പാടി, സൈദ് നടുവണ്ണൂര്‍, അസ്‌ലം വാവ, അബ്ദുറഹിമാന്‍ മാവൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി, ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ട്രഷറര്‍ റാഷിദ് ദയ, ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, ചെയര്‍മാന്‍ ഷൌക്കത്ത് പന്നിയങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍, അബ്ദുല്‍ കാദര്‍ കാരന്തൂര്‍, ഗഫൂര്‍ എസ്‌റ്റേറ്റ് മുക്ക്, എന്‍ കെ മുഹമ്മദ് പേരാമ്പ്ര, ഫൈസല്‍ പൂനൂര്‍, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര, മനാഫ് മണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.