
റിയാദ്: മലയാളം മിഷന്‍ റിയാദ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവിയും ഭാഷാദിനവും ആഘോഷിച്ചു. മലയാള ഭാഷയുടെ സമ്പന്ന പൈതൃകവും കേരളപ്പിറവിയുടെ മഹത്വവും അനുസ്മരിപ്പിച്ചു നടന്ന പരിപാടിയില്‍ മലയാളം മിഷന്‍ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. മലയാളം മിഷന്‍ പഠിതാക്കളായ കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷന്‍ അധ്യാപിക ലക്ഷ്മി സുനില്‍ ചൊല്ലിക്കൊടുത്തു. മേഖലാ കോഓര്‍ഡിനേറ്റര്‍ ഷഹീബ് വി.കെ. ആമുഖപ്രഭാഷണം നടത്തി. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളും വിദേശത്ത് മലയാളപഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളും വിശദീകരിച്ചു. മാതൃഭാഷയുടെ സംരക്ഷണവും പ്രചരണവും മലയാളി സമൂഹത്തിന്റെ കടമയാണെന്നും ഭാഷയുടെ ആത്മാവാണ് ഒരു ജനതയുടെ വ്യക്തിത്വമെന്നും അവര്‍ പറഞ്ഞു.

മലയാളം മിഷന്‍ സൗദി അറേബ്യാ ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, മാതൃഭാഷ പഠനത്തിന്റെ സാമൂഹിക, സാംസ്‌കാരിക പ്രാധാന്യം വിശകലനം ചെയ്തു. ഭാഷയാണ് ഒരു ജനതയുടെ ചിന്താശൈലിയെയും സംസ്‌കാരവൈഭവത്തെയും പ്രതിഫലിപ്പിക്കുന്നതെന്നും, വിദേശത്തുള്ള കുട്ടികള്‍ക്ക് മലയാളം പഠനം അവരുടെ വേരുകളുമായി ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളപ്പിറവിയുടെയും ഭാഷാദിനാഘോഷങ്ങളുടെയും ചരിത്രപരമായ പശ്ചാത്തലവും മലയാള ഭാഷയുടെ ആഗോളവ്യാപനത്തില്‍ മലയാളം മിഷന്‍ വഹിക്കുന്ന പങ്കും ലോക കേരള സഭ അംഗം കെ.പി.എം. സാദിഖ് സംസാരിച്ചു. ഭാഷയുടെ മൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുക മലയാളികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേളി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ലബീബ് സ്വാഗതവും കേളി കുടുംബ വേദി കേന്ദ്ര കമ്മറ്റി അംഗം വിദ്യ ഗിരീഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






