Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

‘അഹ്‌ലന്‍ പൊന്നാനി’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘അഹ്‌ലന്‍ പൊന്നാനി’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ഷമീര്‍ മേഘയും മലബാര്‍ വില്ലേജ് റെസ്‌റ്റോറന്റ് മാനേജര്‍ അമീന്‍, കലാകാരന്‍ ഹാഷിം അബ്ബാസ്, മന്‍സൂര്‍ ചെമ്മല എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

സാമൂഹിക പ്രവര്‍ത്തകനും പൊന്നാനി കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാനുമായ സലിം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുഹൈല്‍ മഖ്ദൂം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് മഹ്‌ലന്‍ പൊന്നാനി വിശദീകരിച്ചു. എം.എ ഖാദര്‍, അബ്ദുറസാഖ് പുറങ്, അഷ്‌കര്‍ വി, ലബീബ്, ഷഫീക് ഷംസുദ്ധീന്‍, മുഫാഷിര്‍ കുഴിമന, റഷ സുഹൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷിഫ് മുഹമ്മദ് സ്വാഗതവും പ്രോഗ്രാം ചെയര്‍മാന്‍ അന്‍വര്‍ ഷാ നന്ദിയും പറഞ്ഞു.

അര്‍ജീഷ്, അനസ് എം ബാവ, സാഫിര്‍, സാദിഖ് പൊന്നാനി, മുക്താര്‍ ,ബിലാല്‍, അബ്ദു, നൗഫല്‍, മുഫീദ്, ഷഫീക്, റസാഖ്, യാസര്‍ അറഫാത്, അഷ്‌കര്‍ വികെഡി, ഇര്‍ഫാന ഷഫീഖ്, നജ്മുനിസ അനസ് എന്നിവര്‍ നേതൃത്വം നല്‍കി. റിയാദിലെ കലാകാരന്മാരായ ദില്‍ഷാദ്, വിഷ്ണു, നിഷാദ്, അഷ്‌കര്‍ താജ്, റഫീഖ്, ബാബു, ജാവിദ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നീം അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top