Sauditimesonline

LIVE
വായന വിനോദമല്ല, ജീവിതം മെച്ചപ്പെടുത്താനുള്ള തപസ്യ: സബീന എം. സാലി

മലാസ് ഹോട്ടല്‍ അപകടം: സമീപ കടകള്‍ അടപ്പിച്ചു; സമഗ്ര അന്വേഷണം

റിയാദ്: ഹോട്ടല്‍ തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടലിന്റെ സൈന്‍ ബോര്‍ഡ് ഉള്‍പ്പെടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണ് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു. സുരക്ഷ മുന്‍ നിര്‍ത്തി സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കടകളും നഗരസഭാ അധികൃതര്‍ പൂട്ടി മുദ്രവെച്ചു.

പത്തിലധികം വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മലയാളികളുടെ നിയന്ത്രണത്തിലുളള മലാസ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം, ഫിറ്റ്‌നസ് എന്നിവ ഉള്‍പ്പെടെ സമഗ്ര അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആലപ്പുഴ കായംകുളം കീരിക്കാട് കോളങ്ങരേത് കോയക്കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ച മലയാളി. അല്‍ ജസീറ ഫോഡ് കമ്പനിയില്‍ ഡ്രൈവറാണ്. അബ്ദുല്‍ അസീസ് കേളി സാംസ്‌കാരിക വേദി ബഗ്‌ളഫ് ഏരിയ പ്രവര്‍ത്തകനാണ്. കൊച്ചി സ്വദേശി സലിം, ഓച്ചി പ്രയാര്‍ സ്വദേശി അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 15ന് രാവിലെ ഒന്‍പതിനാണ് സംഭവം. പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ എക്‌സിറ്റ് 30ല്‍ ഖലീജിലുളള മലാസ് ഹോട്ടലിന്റെ മുന്‍ ഭാഗത്തെ കോണ്‍ക്രീറ്റ് അപ്രതീക്ഷിതമായി നിലംപതിക്കുകയായിരുന്നു. പ്രാതല്‍ കഴിഞ്ഞ് ഹോട്ടലിന്പുറത്ത് സംസാരിച്ചു നിന്നവരാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയം ഹോട്ടലിനകത്ത് ഉണ്ടായവര്‍ക്ക് പരിക്കില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top