
റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 16 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ആരോഗ്യം, പൊതു സുരക്ഷ, സൈനിക വിഭാഗങ്ങള്‍, വൈദ്യുതി എന്നീ വകുപ്പുകള്‍ക്ക് അവധി ബാധകമല്ല. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കി ൈകോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരുന്നു. വൈറസ് ബാധ പ്രതിരോധിക്കുന്നതിന് ഉന്നത തല സമിതി എല്ലാ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയം എല്ലാ പ്രവിശ്യകളിലും പ്രത്യേകം ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് വൈറസ് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര വ്യോമ ഗതാഗതം നിയന്ത്രിക്കുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു. മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിട്ടുളളത്. സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെ മറ്റു സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് നഗരസഭ നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യണമെന്നും ഒത്തുകൂടല്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഒരാഴ്ചക്കി ൈവൈറസ് ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.