റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദില്‍ എത്തിയ മാസ് റിയാദ് സ്ഥാപകരിലെരാളും ദീര്‍ഘകാലം സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്ത മൂസക്കുട്ടി നെല്ലിക്കാപറമ്പിലിന് സഹപ്രവര്‍ത്തകന സ്വീകരണം നല്‍കി. മലാസ് റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ മാസ് പ്രസിഡന്റ് ജബ്ബാര്‍ കക്കാട് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി അശ്‌റഫ് മേച്ചേരി ഉല്‍ഘാടനം ചെയ്തു. ഭാരവാഹികളായ ഉമ്മര്‍ കെടി, സുഹാസ് ചേപ്പാലി, യദി മുഹമ്മദ്, സലാം പേക്കാടന്‍, മുഹമ്മദ് കൊല്ലളത്തില്‍, ഷംസു കാരാട്ട്, സത്താര്‍ കാവില്‍, ഷമീര്‍ എകെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വീകരണ മൂസക്കുട്ടി സ്വീകരണത്തിന് നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും കണ്‍വീനര്‍ സാദിഖ് സി.കെ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.