
ഹായില്‍: നവോദയ കലാ സാംസ്‌ക്കാരിക വേദി സര്‍ഗോത്സവം-2024 സമാപിച്ചു. ഹായില്‍ സദിയാനിലെ ഖസര്‍ ലയാലി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപടികള്‍ സര്‍ഗോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം നവോദയ മുഖ്യ രഷാധികാരി സുനില്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ചാവശ്ശേരി അധ്യക്ഷത വഹിച്ചു. ഹായില്‍ പ്രവാസത്തിലെ വിവിധ മേഘലകളില്‍ സേവനം ചെയ്യുന്ന സാമുഹിക, സാംസ്‌കാരിക പ്രവര്‍ത്തകരേയും യുവ സംരഭകരേയും ചടങ്ങില്‍ ആദരിച്ചു. ഹര്‍ഷാദ് കോഴിക്കോട്, സോമരാജ്, ഉസ്മാന്‍ കാവുംപാടി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് തലശ്ശേരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജസീല്‍ കുന്നക്കാവ് നന്ദിയും പറഞ്ഞു. കേരള ലോക് ഫോര്‍ അക്കാദമി ജേതാവും ഗായകനുമായ അതുല്‍ നറുകരയുടെ നേതൃത്വത്തില്‍ ഷിനോ പോള്‍, ഷൈഹ അബ്ദുള്ള എന്നിവര്‍ നയിച്ച സംഗീത വിരുന്നും അരങ്ങേറി.






