റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് 22-ാം വാര്‍ഷികം അല്‍മാസ്സ് ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാര സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി.ഷാജി അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാന്‍, ഫോര്‍കാ പ്രതിനിധി വിജയന്‍ നെറ്റാറ്റിങ്കര, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്‌ലം പാലത്ത്, മൈത്രി പ്രതിനിധി റഹ്മാന്‍ മുനമ്പത്ത്, ബെസ്റ്റ് വേ പ്രതിനിധി നിഹാസ് പാനൂര്‍, നൗഷാദ് (സിറ്റി ഫ്‌ലവര്‍ ), എഡപ്പ ജനറല്‍ സെക്രട്ടറി സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപക നേതാവ് മജീദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി. പലിശരഹിത വായ്പ, ജീവകാരുണ്യ പ്രവര്‍ത്തനം, മരണ സഹായ ഫണ്ട്, വെല്‍ഫെയര്‍, സ്‌പോര്‍ട്‌സ്, കലാസാംസ്‌കാരികം എന്നിവ അദ്ദേഹം വിശദീകരിച്ചു. മരിച്ച അംഗത്തിനു ഭവനം നിര്‍മ്മിച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ട്രഷറര്‍ റഫീഖ് കൊച്ചി വാര്‍ഷിക കണക്ക് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് റിയാസ് കൊച്ചി, സാജിദ് കൊച്ചി, അഷ്‌റഫ് ഡാക്, മുന്‍ പ്രസിഡന്റ് ജിബിന്‍ സമദ് എന്നിവര്‍ സംസാരിച്ചു, പ്രവാസം വിട്ടു പോകുന്ന കൂട്ടായ്മ അംഗമായ തന്‍വീറിന് യാത്രയയപ്പു നല്‍കി. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ഷംനാദ് കരുനാഗപ്പള്ളി നിര്‍വ്വഹിച്ചു. കൂട്ടായ്മയെ പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി റഹിം ഹസ്സന്‍ പ്രദര്‍ശിപ്പിച്ചു.
ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചി കൂട്ടായ്മ ആര്‍ട്‌സ് കണ്‍വീനറും റിയാദിലെ സീനിയര്‍ സിംഗറുമായ ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന് അരങ്ങേറി. നിസാര്‍ കൊച്ചിന്‍, ജിബിന്‍ സമദ്, അലക്‌സ് മാത്യൂസ്, അല്‍താഫ് കാലിക്കറ്റ്, നിഷ ബിനീഷ്, ലിനേറ്റ് സ്‌കറിയ, ലിന്‍സു സന്തോഷ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. കുഞ്ഞു മുഹമ്മദ് മാഷ് ചിട്ടപ്പെടുത്തിയ വര്‍ണശബളമായ നൃത്തനൃത്യങ്ങള്‍, കുരുന്നു കലാകാരന്‍മാരായ ജുവൈരിയ ജിബിന്‍, ജുമാന ജിബിന്‍, നാസ്‌നീന്‍ ജിബിന്‍, ഇഹാന്‍ മുഹമ്മദ്, അഹ്മദ് റയ്യാന്‍, ഇസ്സ ആമിന, റൈഫ, അയാന്‍ അലി, നൈസാ സി. കെ എന്നിവരുടെയും ന്യത്തങ്ങളും പരിപാടികള്‍ക്കു മാറ്റുകൂട്ടി. സജിന്‍ നിഷാന്‍ അവതാരകന്‍ ആയിരുന്നു.
പ്രസിഡണ്ട് കെബി ഷാജിയുടെയും സെക്രട്ടറി ജിനോഷ് അഷ്‌റഫിന്റെ നേതൃത്വത്തില്‍ അര്‍ഷാദ്, ഷാജഹാന്‍, നൈചു(നിസാര്‍), ഹസീബ്, ഹാഫിസ്, ഷഹീര്‍, ബൈജു ലത്തീഫ്, സിറാജ്, അജ്മല്‍ അഷ്‌റഫ്, രഞ്ജു അനസ്, മുഹമ്മദ് ഷഹീന്‍, നിസാം സേട്ട്, മിസാല്‍ നിസാം, ഹംസ ഇബ്രാഹിം, സുല്‍ഫി ഖലീല്‍, ജസീം ഖലീല്‍, ആദില്‍ ഷാജി, മനാഫ്, നൗഫല്‍, സമീര്‍, സുല്‍ഫികര്‍ ഹുസൈന്‍, നിസാര്‍ ഷംസു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ബഷീര്‍ കോട്ടയം, നിഹാസ് പാനൂര്‍, നസ്‌റിയ ജിബിന്‍, സുമി റിയാസ് ഫാത്തിമ, സുല്‍ഫികര്‍, റമിത ഹസീബ് എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. സെക്രട്ടറി ജിനോഷ് അഷ്‌റഫ് സ്വാഗതവും
ആഷിക് കൊച്ചി നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.