
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ ഒന്‍പതാമത് സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യവും’ എന്ന വിഷയത്തചന്റ സെമിനാര്‍ സംഘടിപ്പിച്ചു. ന്യൂസനയ്യ ദുബായ് മാര്‍ക്കറ്റ് ഒയാസിസ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജോയിന്റ്‌സെക്രട്ടറി തോമസ് ജോയി മോഡറേറ്ററായിരുന്നു. കേളി കേന്ദ്ര കമ്മറ്റി അംഗവും സാംസ്‌കാരിക കമ്മിറ്റി കണ്‍വീനറുമായ ഷാജി റസാഖ് മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ഓണക്കുന്ന് പ്രബന്ധം അവതരിപ്പിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ കലാം, ഷമല്‍രാജ്, താജുദീന്‍, സജീഷ്, ഷൈജു ചാലോട്, വിവിധ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജന്‍, പ്രവീണ്‍, ഹരികുമാര്‍, കിങ്സ്റ്റന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബൈജു ബാലചന്ദ്രന്‍, കേളി കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ്, ഏരിയ പ്രസിഡന്റ് നിസാര്‍ മണ്ണഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






