Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ചരിത്ര തീരങ്ങള്‍ തേടി മാസ് റിയാദ് വിനോദ യാത്ര

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവര്‍ത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങള്‍ തേടി ഏകദിന പഠന-വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതിലേറെ പേര്‍ പങ്കാളികളായി. റിയാദില്‍ നിന്ന് ബസ് മാര്‍ഗ്ഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശാഖ്‌റ ഹെറിറ്റേജ് വില്ലേജ്, ചരിത്ര പ്രദേശമായ മറാത്ത്, ഉസൈഖര്‍ ഹെറിറ്റേജ്, മതാത് ഹില്‍ പാര്‍ക്ക് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്.

മാസ് റിയാദ് പ്രസിഡന്റ് ജബ്ബാര്‍ കക്കാട് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് യാത്ര ഏകോപനം നിര്‍വ്വഹിച്ചു. രക്ഷാധികാരികളായ അശ്‌റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവര്‍ യാത്രാ വിവരണം നടത്തി. ഭാരവാഹികളായ സലാം പേക്കാടന്‍, സാദിഖ് സി.കെ,മുഹമ്മദ് കെല്ലളത്തില്‍ ഹാറൂണ്‍ കാരക്കുറ്റി, ഷംസു കാരാട്ട്, ഇസ്ഹാഖ് മാളിയേക്കല്‍, സത്താര്‍ കാവില്‍ എന്നിവര്‍ വിവിധ മത്സരങ്ങള്‍ നിയന്ത്രിച്ചു.

ഷമീര്‍ ടാര്‍ഗറ്റ്, മുഹമ്മദ് റഹീസ് ടാര്‍ഗറ്റ് എന്നിവര്‍ ക്വിസ് പരിപാടികള്‍ നടത്തി. ഷഹബാസ് അഹമ്മദ്, അബ്ദുല്‍ മുനീര്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷമീം,അബ്ദുല്‍ നാസര്‍, മുഹമ്മദ് ഫാസില്‍, ഷംസീര്‍, സലിം, ഷാജഹാന്‍, നവീദ് ഹുസൈന്‍ എന്നിവര്‍ ഫണ്‍ ഗെയിം നടത്തി. ഷംസു കക്കാട്, മുജീബ് കുയ്യില്‍, എ.പി മുഹമ്മദ്, വിനോദ് നെല്ലിക്കാപറമ്പ്, കുട്ട്യാലി പന്നിക്കോട്, ജിജിന്‍ നെല്ലിക്കാപറമ്പ്, മുഹമ്മദ് നിയാസ് ഒപി, തൗഫീഖ്, യാസിന്‍ മുഹമ്മദ്, മിര്‍ഷാദ്, ലുഹുലു അലി, ഫസ്‌ന ഷംസു എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top