Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

‘എന്റെ ആരോഗ്യം എന്റെ വിദ്യാലയം’ വിദ്യാര്‍ത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും

റിയാദ്: പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി റിയാദ് പ്രവിശ്യയില്‍ ‘എന്റെ ആരോഗ്യം എന്റെ വിദ്യാലയം’ എന്ന പ്രമേയത്തില്‍ ആരോഗ്യ പരിപാടി നടപ്പിലാക്കുന്നു. കൊവിഡ് വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സജ്ജമാക്കുന്നതിനാണ് പരിപാടിയെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ റിയാദ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ്പദ്ധതി നടപ്പിലാക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായിരിക്കണം. ഈ തിരിച്ചുവരവ് വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്നതിന് പഠനവും പരിശീലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധ്യാപകരെ മാത്രമല്ല, വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പുതിയ അധ്യയന വര്‍ഷത്തിലേക്ക് സജ്ജമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് സ്‌കൂള്‍ ആരോഗ്യ കാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ ഹജ്രി പറഞ്ഞു.

സ്‌കൂളിലെ ആരോഗ്യ പരിപാടികളും വിവിധ സംരംഭങ്ങളും ബോധവത്ക്കരണ പരിപാടികളും പൊതു സമൂഹത്തെ അറിയിക്കും. ഫസ്റ്റ് ഗ്രേഡ് പ്രവേശന പരീക്ഷയില്‍ ഫിറ്റ്‌നസ് ടെസ്റ്റ് ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ ആരോഗ്യം അടിസ്ഥാനമാക്കി ഡാറ്റാബേസ് തയ്യാറാക്കുകയും അവ നിരീക്ഷിക്കുകയും ചെയ്യും. ചികിത്സ ആവശ്യമുളള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രക്ഷാകര്‍ത്താക്കളെയും ആരോഗ്യ മന്ത്രാലയത്തെയും അറിയിക്കുമെന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top