
റിയാദ്: സൗദിയില്‍ പുതുതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 250ല്‍ താഴെ എത്തിയത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 244 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 407 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുളള 3718 പേരില്‍ 1020 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പ്രോടോകോള്‍ ലംഘിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. യാമ്പുവില്‍ മാസ്‌ക് ധരിക്കാത്തതിന് 400 പേര്‍ക്ക് പിഴ ചുമത്തി. കൊവിഡ് ഗണ്യമായി കുറഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.